Meditation. - September 2025
കല്ലറകള്‍ക്ക് മുന്നില്‍ മുട്ടു മടക്കുന്നു
സ്വന്തം ലേഖകന്‍ 01-01-1970 - Thursday
"ബാബിലോണ്‍ നദികളുടെ തീരത്തിരുന്ന് സീയോനെയോര്‍ത്ത് ഞങ്ങള്‍ കരഞ്ഞു" (സങ്കീര്‍ത്തനങ്ങള്‍ 137:1).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 18
ആധുനിക കാലഘട്ടത്തിന്റെ ഈ ഗോല്‍ഗോഥായിലെത്തി, പേരറിയാത്ത അനേകം കല്ലറകള്‍ക്ക് മുന്നില്‍ ഞാന്‍ മുട്ടു മടക്കുന്നു. വിവിധഭാഷകളില്‍ കല്ലറയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഓഷ്‌വിറ്റ്‌സിലെ ഇരകളുടെ ഓര്‍മ്മകള്‍ പങ്ക് വെക്കുന്ന ലിഖിതങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ മുട്ടുകുത്തുന്നു. ആ ലിപികള്‍ പോളീഷ്, ഇംഗ്ലീഷ്, ബള്‍ഗേറിയന്‍, റോമേനിയന്‍, ചെക്ക്, ഡാനിഷ്, ഫ്രഞ്ച്, ഗ്രീക്ക്, യഹൂദ, യിദ്ദിഷ്, സ്പാനിഷ്, നോര്‍വീജിയന്‍, റഷ്യന്‍, ഹംകേറിയന്‍, ഇറ്റാലിയന്‍ എന്നിവയിലാണ്.
പ്രത്യേകിച്ച്, ഹെബ്രായ ഭാഷ ലിഖിതത്തിന് മുന്നില്‍ അല്‍പനേരം നില്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു. നമ്മുടെ 'വിശ്വാസത്തിന്റെ പിതാവായ' അബ്രാഹാമില്‍ നിന്നാണ് ഈ ജനം അവരുടെ വംശോല്‍പ്പത്തി അവകാശമാക്കിയത്. 'നീ കൊല ചെയ്യരുത്' എന്ന കല്‍പ്പന ദൈവത്തില്‍ നിന്നും ലഭിച്ചെങ്കിലും അതേ കല്‍പ്പനയിലെ കൊലയുടെ തിക്തഫലം കിരാതമായി അനുഭവിച്ചവരില്‍ ഓഷ്‌വിറ്റ്‌സിലെ രക്തസാക്ഷികളും ഉള്‍പ്പെടുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഓഷ്‌വിറ്റ്‌സ്, 7.6.79)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
