News - 2026

ക്രിസ്തുമസിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം: അപലപിച്ച് ഗോവ ആർച്ച് ബിഷപ്പ്

പ്രവാചകശബ്ദം 25-11-2025 - Tuesday

പനാജി: ക്രിസ്തുമസിനെ മോശമായി ചിത്രീകരിക്കാനുള്ള നീക്കത്തെ അതിശക്തമായി എതിർത്ത് ഗോവ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ് നേരി ഫെറാവോ. ഗോവയിൽ അടുത്തമാസം ഭഗവാൻ ശ്രീ രജനീഷ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പരിപാടി ക്രിസ്തുമസിനെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആർച്ച് ബിഷപ്പ് കുറ്റപ്പെടുത്തി. ക്രിസ്തുമസ് ആഘോഷത്തിന്റെയും കാമസൂത്രയുടെയും കഥ എന്ന പേരിലാണു പരിപാടിയെന്ന് ഏതാനും ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു.

ഇതിനെതിരേ ഒരു സാമൂഹ്യസംഘടനയുടെ പരാതി ലഭിച്ചതോടെ നാലുദിവസം നീളുന്ന പരിപാടി റദ്ദാക്കാൻ സംഘാടകർക്കു പോലീസ് നിർദേശം നൽകിയിട്ടുണ്ട്. പരിപാടിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പരസ്യം ക്രൈസ്‌തവ സമൂഹത്തിന് അന്ത്യന്തം വേദനാജനകമാണെന്ന് ആർച്ച് ബിഷപ്പ്പ്രസ്താവനയിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള ക്രൈസ്‌തവർ വിശുദ്ധിയോടെ പിന്തുടരുന്ന സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ദൈവസ്നേഹത്തിന്റെയും ഉത്സവമാണ് ക്രിസ്തുമസ്. വിശ്വാസപ്രമാണങ്ങളെ ബഹുമാനിക്കാത്ത ഇത്തരം പരിപാടികളിൽനിന്നു വിശ്വാസികൾ വിട്ടുനിൽക്കണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു.


Related Articles »