News - 2026
ടെക്സാസിൽ പ്രോലൈഫ് ക്രിസ്ത്യൻ മൂല്യങ്ങളെ കേന്ദ്രീകരിച്ച് ആരോഗ്യ ഇൻഷുറൻസ് കമ്പനി
പ്രവാചകശബ്ദം 29-11-2025 - Saturday
ടെക്സാസ്: ജീവനെ കുറിച്ചുള്ള കത്തോലിക്ക സഭയുടെ നിലപാടുകളെ മാനിച്ചുള്ള ആരോഗ്യ പരിരക്ഷാ പദ്ധതി അമേരിക്കയിലെ ടെക്സാസില്‍ ആരംഭിക്കുവാന്‍ രണ്ട് പ്രോലൈഫ് പ്രവര്‍ത്തകര്‍ രംഗത്ത്. ഗർഭഛിദ്രം, ഗർഭനിരോധന മാർഗ്ഗങ്ങൾ, ഡോക്ടറുടെ സഹായത്തോടെയുള്ള ദയാവധം തുടങ്ങീ വിവിധ വിഷയങ്ങളില്‍ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ക്കു വിരുദ്ധമായ ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ വിവിധ കമ്പനികള്‍ ഒരുക്കുന്ന പശ്ചാത്തലത്തിലാണ് ജീവന്റെ മൂല്യവും അന്തസ്സും ബഹുമാനിച്ചുക്കൊണ്ട് പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയ്ക്ക് രണ്ടു യുവജനങ്ങള്‍ തുടക്കമിട്ടിരിക്കുന്നത്.
ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ കത്തോലിക്കാ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്ത അമേരിക്കയിലെ ആദ്യത്തെ ആരോഗ്യ ഇൻഷുറൻസ് കമ്പനിയാണ് പ്രെസിഡിയോ ഹെൽത്ത്കെയർ. ഡാനിയേൽ ക്രൂസും ബോബ് ഹോഗനും ചേര്‍ന്ന് ആരംഭിച്ച പ്രെസിഡിയോ ഹെൽത്ത്കെയര്‍ എന്ന പേരില്‍ ആരംഭിച്ച ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഫോർട്രസ് പ്ലാനിലാണ് ക്രിസ്തീയ മൂല്യങ്ങള്‍ പരിഗണിച്ചുക്കൊണ്ടുള്ള പദ്ധതി ഒരുക്കിയിരിക്കുന്നത്. ഈ മാസം ആരംഭിച്ച "ഫോർട്രെസ് പ്ലാൻ" കത്തോലിക്കാ പ്രബോധനങ്ങള്‍ക്കു വിരുദ്ധമായ യാതൊന്നും പരിഗണിക്കുന്നില്ല.
ജീവന്റെ സംസ്കാരവുമായി പൊരുത്തപ്പെടുന്ന ഒരേയൊരു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി ഫോർട്രസ് പ്ലാന്‍ വേറിട്ടുനിൽക്കുകയാണെന്നും മറ്റ് ഇൻഷുറന്‍സ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി ഗർഭഛിദ്രം, ഗർഭനിരോധന മാർഗ്ഗങ്ങൾ, ട്രാൻസ്‌ജെൻഡർ ചികിത്സകൾ, ലിംഗമാറ്റ ശസ്ത്രക്രിയകൾ, ദയാവധം, ഇൻ വിട്രോ ഫെർട്ടിലൈസേഷൻ തുടങ്ങിയവ തങ്ങളുടെ പദ്ധതിയില്‍ അനുവദിക്കില്ലായെന്ന് സ്ഥാപകരില്‍ ഒരാളായ ഡാനിയേൽ ക്രൂസ് വ്യക്തമാക്കി.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















