Events
സുവിശേഷാഗ്നിയുടെ കാഹളവുമായി ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കണ്‍വെന്‍ഷന്‍ ജനുവരി 24ന് യുകെയില്‍
റെജി 22-01-2026 - Thursday
യൂറോപ്പിനു ഏറെ അനുഗ്രഹമായി മാറുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന ഗ്രേറ്റ് അവേക്കനിംഗ് കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ജനുവരി 24 രാവിലെ 9 മുതൽ വൈകുന്നേരം 4: 30 വരെ നടക്കുന്ന ശുശ്രൂഷയ്ക്കു പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കും. 5 മുതൽ 15 വരെയുള്ള കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്. കുട്ടികൾക്കും യുവതി യുവാക്കൾക്കും വേണ്ടി വട്ടായിലച്ചൻ നേതൃത്വം നൽകുന്ന സൗഖ്യ ശുശ്രൂഷയും കണ്‍വെന്‍ഷനില്‍ ഒരുക്കുന്നുണ്ട്.
അത്ഭുതകരമായ രോഗശാന്തികളും മാനസാന്തരങ്ങളും അത്ഭുതങ്ങളും ആത്മീയ ഉണർവുകളും സംഭവിക്കുവാൻ കഴിഞ്ഞ 100 ദിവസമായി എഎഫ്‌സിഎം യുകെ ശുശ്രൂഷകർ ദൈവസന്നിധിയിൽ പ്രാർത്ഥിച്ച് ഒരുങ്ങുകയാണ്. ആത്മീയ ശുശ്രൂഷയില്‍ പങ്കുചേരാന്‍ വിവിധ ഭാഗങ്ങളിൽ നിന്ന് കോച്ചുകൾ അറേഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്. കാലഘട്ടത്തിൻറെ അനുഗ്രഹ ശുശ്രൂഷയിലേക്ക് പരിശുദ്ധാത്മ പ്രവർത്തനങ്ങളിലേക്ക് യേശുക്രിസ്തുവിന്റെ പരിശുദ്ധ നാമത്തിൽ എല്ലാ കുടുംബങ്ങളെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.


















