Events - 2025
സുവിശേഷ വേലയുടെ ജാലകങ്ങള്‍ തുറന്ന് സെക്കൻഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍
ജോസ് കുര്യാക്കോസ് 04-10-2015 - Sunday
"നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുക" എന്ന ക്രിസ്തു ദൗത്യം ഹൃദയത്തില്‍ ഏറ്റുവാങ്ങി, സുവിശേഷ വേലയുടെ ആത്മാവിനെ അനേക മേഖലകളിലേക്ക് ഒഴുക്കി വിടുവാന്‍ സെക്കൻഡ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ കാരണമാവുകയാണ്.
ഏതു തുറകളിലുമുള്ള വചനപ്രഘോഷകരെ നല്‍കിക്കൊണ്ടും എല്ലാ ശുശ്രൂഷകളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടും മുന്നേറുന്ന ഈ ആത്മീയ ശുശ്രൂഷയെ അത്ഭുതത്തോടെയാണ് ബര്‍മിംഗ്ഹാം രൂപതയുടെ അദ്ധ്യക്ഷന്‍ ബര്‍ണാഡ് ലോണ്ടിഗ്ലി പിതാവ് കാണുന്നത്. ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിശുദ്ധ കുര്‍ബാന തന്‍റെ ശുശ്രൂഷാ ജീവിതത്തില്‍ വിരളമാണെന്നും എല്ലാ മാസവും നടത്തപ്പെടുന്ന ഈ ശുശ്രൂഷ ദൈവജനത്തിന് വലിയ അനുഗ്രഹമാണെന്നും സെപ്റ്റംബര്‍ മാസത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തുകൊണ്ട് പിതാവ് സൂചിപ്പിച്ചു.
സ്കൂളുകളേയും കോളേജുകളേയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ച് ആരംഭിച്ചിരിക്കുന്ന "മരിയന്‍ സ്കൂള്‍ മിഷന്‍" ഈ കാലഘട്ടത്തിന്‍റെ അനുഗ്രഹമായി മാറുകയാണ്.
ബഥേൽ കണ്‍വെൻഷൻ സെൻററില്‍ വച്ച് നടക്കുന്ന ഒക്ടോബര്‍ മാസത്തെ സെക്കൻഡ് സാറ്റർഡേ കണ്‍വെൻഷനിലേക്ക് ആയിരങ്ങള്‍ എത്തിച്ചേരും. ഫാ. സോജി ഓലിക്കലും, ഫാ. ഷൈജു നടുവത്താനിയും ചേര്‍ന്ന് നയിക്കുന്ന ഈ കണ്‍വെന്‍ഷനില്‍ രൂപത വികാരി ജനറല്‍ ഫാ. തിമോത്തി ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കും.
ഒക്ടോബർ പത്താം തീയതിയിലെ കണ്‍വെൻഷനിലേക്ക് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. യേശുവിൻറെ സ്നേഹസൗഖ്യത്തിലേക്ക് അനേകരെ കൂട്ടിക്കൊണ്ടുവരുവാനും, അനേകരുടെ ജീവിതങ്ങളില്‍ കർത്താവിന്റെ അത്ഭുതകരമായ ഇടപെടലുകള്‍ ഉണ്ടാകുവാനും ഇനിയുള്ള ദിനങ്ങള്‍ പ്രാർത്ഥിച്ച് ഒരുങ്ങാം.
കണ്‍വെൻഷൻ സെന്ററിന്റെ അഡ്രസ്
Bethel Convention Centre,
Kelvin Way,
West Bromwich,
Birmingham, B70 7JW