Purgatory to Heaven. - 2025

നീയും ഞാനും ഒരിക്കല്‍ മരിക്കും

സ്വന്തം ലേഖകന്‍ 22-10-2016 - Saturday

“ഹാ! ദൈവത്തിന്റെ സമ്പത്തിന്റേയും, ജ്ഞാനത്തിന്റേയും അറിവിന്റേയും ആഴം. അവിടത്തെ വിധികള്‍ അന്വോഷിച്ചറിയുവാന്‍ കഴിയാത്തത്‌, അവിടുത്തെ മാര്‍ഗ്ഗങ്ങള്‍ എത്ര ദുര്‍ഗ്രഹം” (റോമാ 11:33).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 22

“നീയും ഞാനും ഒരിക്കല്‍ മരിക്കും. ദൈവത്തിന്റെ നന്മയും കാരുണ്യവും വഴി നൂറ് വര്‍ഷത്തോളം ശുദ്ധീകരണസ്ഥലത്ത്‌ കഴിയുവാനുള്ള ഭാഗ്യം നമുക്ക്‌ ലഭിക്കുകയും ചെയ്യും. ആ കാലയളവില്‍ ആരും തന്നെ പാദ്രെ പിയോക്ക്‌ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കണമെന്ന കാര്യം ചിന്തിക്കുകയേയില്ല. എന്നാല്‍ നമ്മുടെ കര്‍ത്താവിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞകാലം ഇല്ല. വിശുദ്ധ പാദ്രേ പിയോയുടെ പ്രാര്‍ത്ഥനകള്‍ ഇതിനോടകം തന്നെ ദൈവം കണക്കിലെടുത്ത് കഴിഞ്ഞു. ആയതിനാല്‍ ഇപ്പോഴും എനിക്ക് എന്റെ മുത്തച്ചന്‍മാരുടെ യോഗ്യമായ മരണത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുന്നതാണ്! നമ്മുടെ ഉദ്യോഗസ്ഥമേധാവിത്തം കര്‍ത്താവിന് ആവശ്യമുണ്ടെന്നു നിങ്ങള്‍ ധരിച്ചിരിക്കുകയാണോ?”

(പിട്രേല്‍സിനായിലെ വിശുദ്ധ പിയോ).

വിചിന്തനം:

പ്രാര്‍ത്ഥിക്കുവാന്‍ ആരോരുമില്ലാതെ ലോകം മുഴുവനുമായി മരണപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക. സര്‍ക്കാര്‍ ഭരണകര്‍ത്താക്കളെ പ്രത്യേകമായി ഓര്‍ക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)