Purgatory to Heaven. - December 2026

ശുദ്ധീകരണസ്ഥലത്തിലുള്ള വിശ്വാസം പ്രദാനം ചെയ്യുന്നത്.....!

സ്വന്തം ലേഖകന്‍ 03-12-2024 - Tuesday

“നമുക്കു മനുഷ്യകരങ്ങളിലല്ല കര്‍ത്തൃകരങ്ങളില്‍ നമ്മെത്തന്നെ അര്‍പ്പിക്കാം; എന്തെന്നാല്‍ അവിടുത്തെ പ്രഭാവംപോലെ തന്നെയാണ് അവിടുത്തെ കാരുണ്യവും” (പ്രഭാഷകന്‍ 2:18).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 3

“ശുദ്ധീകരണസ്ഥലം എന്ന സിദ്ധാന്തം ബുദ്ധിപരവും ആശ്വാസകരവുമാണ്. അശുദ്ധമായതൊന്നും ദൈവസന്നിധിയിലേക്കെത്തപ്പെടുന്നില്ല എന്നതിനാല്‍ ഇത് ദൈവത്തിന്റെ വിശുദ്ധിയേയും, മഹത്വത്തേയും എടുത്ത് കാണിക്കുന്നു, നമ്മുടെ നീതിബോധത്തെ ഇത് സംരക്ഷിക്കുന്നു. കൂടാതെ നമുക്ക് ദര്‍ശിക്കുവാന്‍ കഴിയാത്ത നമ്മുടെ കുറ്റങ്ങളും, ക്ഷമിക്കപ്പെടാവുന്ന പാപങ്ങളേയും അത് വെളിപ്പെടുത്തി തരുന്നു. ശുദ്ധീകരണസ്ഥലത്തിനുള്ള വിശ്വാസം നമ്മളെ ഭൂമിയില്‍വെച്ച് തന്നെ ശുദ്ധീകരിക്കുന്നു”

(ഫാദര്‍ റെജിനാള്‍ഡ് ഗാരിഗോ-ലാഗ്രാങ്ങ് O.P., ഫ്രഞ്ച് ദൈവശാസ്ത്രജ്ഞന്‍, ഗ്രന്ഥരചയിതാവ്).

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് നിങ്ങളുടെ കുടുംബത്തോടൊപ്പം വായിക്കുക. 1030 മുതല്‍ 1032 വരെയുള്ള ഖണ്‌ഡികകള്‍ പ്രത്യേകമായി വായിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »