India

സിബിസിഐയുടെ നേതൃത്വത്തിലുള്ള ക്രിസ്മസ് ആഘോഷം ഇന്ന് നടക്കും

സ്വന്തം ലേഖകന്‍ 13-12-2016 - Tuesday

ന്യൂഡൽഹി: ഭാരതത്തിലെ കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് സമിതി (സിബിസിഐ)യുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷ പരിപാടി ഇന്നു ഡൽഹിയിൽ നടക്കും. ഡൽഹി ഗോൾഡാഖ്ഘാന സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ രാത്രി ഏഴു മുതലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. സിബിസിഐ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും.

ചടങ്ങിൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി മുഖ്യാതിഥിയായിരിക്കുമെന്നു സി‌ബി‌സി‌ഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരിനാസ് അറിയിച്ചു. പിന്നോക്ക വിഭാഗം കമ്മീഷൻ ചെയർമാൻ റവ. അന്തോണിസാമി നീതിനാഥൻ, ബിഷപ് തിയഡോർ മസ്കരിനാസ്, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മോൺ. ജോസഫ് ചിന്നയ്യൻ തുടങ്ങിയവർ പങ്കെടുക്കും.

സിബിസിഐയുടെ പിന്നോക്ക വിഭാഗം കമ്മീഷന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തുന്നത്. ഭാരതത്തിലെ കത്തോലിക്ക സഭയിൽ ദളിത് ശാക്‌തീകരണം നയമാക്കുന്നതിനുള്ള പ്രഖ്യാപന പരിപാടിയും സിബിസിഐ ആസ്‌ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.