Purgatory to Heaven. - December 2025

മരണത്തിന് മുന്‍പേ തന്നെ ശുദ്ധീകരിക്കപ്പെടുന്നവര്‍

സ്വന്തം ലേഖകന്‍ 18-12-2023 - Monday

“എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തിഅവിടുത്തെ കാണാന്‍ കഴിയുക” (സങ്കീര്‍ത്തനം 42: 2).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 18

“വിശുദ്ധ അഗസ്റ്റിന്‍, വിശുദ്ധ ഗ്രിഗറി, വിശുദ്ധ സിസേരിയൂസ് എന്നീ വിശുദ്ധര്‍ ഇക്കാര്യം സമ്മതിക്കുന്നു: അതായത്‌ മനുഷ്യകുലത്തിന്റെ പൊതുവായ അന്തിമവിധിക്കുള്ള സമയമാകുമ്പോഴേക്കും എല്ലാവര്‍ക്കുമായി ശുദ്ധീകരണസ്ഥലം ഇല്ലാതാകും. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ തക്കവിധം ഒരു വ്യക്തി ശുദ്ധീകരിക്കപ്പെടുമ്പോള്‍ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം അവരുടെ ശുദ്ധീകരണസ്ഥലം അവസാനിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങളുടെ മരണത്തിന് മുന്‍പേ തന്നെ പര്യാപ്തമായ രീതിയില്‍ ശുദ്ധീകരിക്കപ്പെടും".

(പ്രമുഖ കത്തോലിക്ക എഴുത്തുകാരിയായ സൂസൻ റ്റാസോൺ)

വിചിന്തനം:

ശുദ്ധിയുള്ളവരെ മാത്രമേ സ്വര്‍ഗ്ഗത്തിലേക്ക്‌ പ്രവേശിക്കുവാന്‍ സ്വര്‍ഗ്ഗത്തിന്റെ പരിപൂര്‍ണ്ണത അനുവദിക്കുന്നുള്ളൂ. നിങ്ങളുടെ സ്വര്‍ഗ്ഗീയ പ്രവേശനത്തിന് തടസ്സം വരുത്തുന്ന രീതിയിലുള്ള ഏതെങ്കിലും പാപങ്ങള്‍ ഉണ്ടെങ്കില്‍ അവക്ക്‌ വേണ്ടി ദൈവത്തോടു മാപ്പപേക്ഷിക്കുകയും പരിഹാര കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്യുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »