News - 2025

2017-ല്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങളും ആക്രമണങ്ങളും മുന്‍വര്‍ഷത്തേക്കാളും വര്‍ദ്ധിക്കുമെന്ന് പഠന റിപ്പോര്‍ട്ടിന്റെ പ്രവചനം

സ്വന്തം ലേഖകന്‍ 30-12-2016 - Friday

ലണ്ടന്‍: ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളും, പീഡനങ്ങളും മുന്‍ വര്‍ഷങ്ങളെക്കാളും അധികമായിരിക്കും 2017-ല്‍ എന്ന മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്.'റിലീസ് ഇന്റര്‍നാഷണല്‍' എന്ന സംഘടനയാണ് ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ നടപടികളും, തീവ്രവാദ സംഘടനകളില്‍ നിന്നുള്ള ആക്രമണങ്ങളും ഒരേ പോലെ ക്രൈസ്തവര്‍ക്കു നേരെയുണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ഇറാഖ്, സിറിയ, ചൈന, ഭാരതം എന്നീ രാജ്യങ്ങളിലായിരിക്കും ക്രൈസ്തവര്‍ ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആദിമ ക്രൈസ്തവ സഭയ്ക്ക് തുടക്കം കുറിച്ച രാജ്യങ്ങളാണ് ഇറാഖും, സിറിയയും. ഈ രാജ്യങ്ങളില്‍ ഐഎസ് ഭീകരവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ കൊടും പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ക്രൈസ്തവരില്‍ മുക്കാല്‍ ഭാഗവും കൊല്ലപ്പെടുകയോ, അഭയാര്‍ത്ഥികളാകുകയോ ചെയ്യപ്പെട്ട ഈ പ്രദേശങ്ങളില്‍ ഇന്ന് അവശേഷിക്കുന്നത് ചുരുക്കം വിശ്വാസികള്‍ മാത്രമാണ്. പഠന റിപ്പോര്‍ട്ടില്‍ ഭാരതവും, ചൈനയും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ആശങ്ക കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു.

ഭാരതത്തില്‍ ഹൈന്ദവ തീവ്രവാദികളായിരിക്കും ക്രൈസ്തവര്‍ക്കു നേരെ ആക്രമണം നടത്തുക എന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 2016-ല്‍ 134 ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെയാണ് രാജ്യത്ത് ആക്രമണം നടന്നത്. ഇതിനു മുമ്പുള്ള രണ്ടു വര്‍ഷങ്ങളിലും കൂടി നടന്ന ആക്രമണം, 2016-ല്‍ മാത്രമായി നടന്നതിനെ ഭീതിയോടെയാണ് വിശ്വാസ സമൂഹം വീക്ഷിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങള്‍ക്കും, വിശ്വാസികള്‍ക്കും നേരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങള്‍ ഇരട്ടിയായി എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഹൈന്ദവമല്ലാത്ത ഒന്നിനേയും സ്വീകരിക്കേണ്ട എന്ന തീരുമാനിത്തിന്റെ ഭാഗമാണ് ഭാരത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന വിവിധ ആക്രമണങ്ങളുടെ അടിസ്ഥാന തത്വമെന്നും പഠനം പറയുന്നു. ചൈനയില്‍ സര്‍ക്കാര്‍ തന്നെയാണ് ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ രംഗത്തുള്ളത്. പള്ളികള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ ക്രൈസ്തവ വിശ്വാസികളെ വിവിധ കേസുകളില്‍ കുടുക്കി തടവിലാക്കുന്നു.

നൈജീരിയ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള ക്രൈസ്തവര്‍ക്കും 2017 പീഡനങ്ങളുടെയും ക്ലേശങ്ങളുടെയും വര്‍ഷമാകുമെന്നാണ്, പഠനങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഏറെ കരുതലോടെ മുന്നോട്ടു ജീവിക്കണമെന്ന സന്ദേശമാണ് ക്രൈസ്തവ സമൂഹത്തിന് റിപ്പോര്‍ട്ട് നല്‍കുന്നത്. പീഡനം അനുഭവിക്കുന്ന ജനവിഭാഗങ്ങളെ ചേര്‍ത്തു പിടിക്കുവാന്‍ ആഗോള ക്രൈസ്തവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »