Purgatory to Heaven. - January 2025
ശുദ്ധീകരണ ആത്മാക്കളെ മോചിപ്പിക്കുന്ന പരിശുദ്ധ മറിയം
സ്വന്തം ലേഖകന്‍ 01-01-2024 - Monday
“ഉസിയാ അവളോടു പറഞ്ഞു: മകളേ, ഭൂമിയിലെ സ്ത്രീകളില്‍വച്ച് അത്യുന്നതനായ ദൈവത്താല്‍ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ടവളാണു നീ. ആകാശവും ഭൂമിയും സൃഷ്ടിച്ചവനും, ശത്രുനേതാവിന്റെ തല തകര്‍ക്കാന്‍ നിന്നെ നയിച്ചവനുമായ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ” (യൂദിത്ത് 13:18).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി 1
“ഒരു ഡൊമിനിക്കന്‍ സന്യാസിനിയായ സിസ്റ്റര്‍ പൗള തന്റെ ജീവിതത്തിലെ ഒരു സംഭവം വിവരിക്കുന്നു. ഒരു ശനിയാഴ്ച അവള്‍ ആത്മീയ നിര്‍വൃതിയില്‍ ലയിച്ച് ശുദ്ധീകരണസ്ഥലത്ത് എത്തിച്ചേര്‍ന്നു. ആ തടവറ സന്തോഷം നിറഞ്ഞ പറുദീസയായി മാറിയിരിക്കുന്നത് കണ്ട് അവള്‍ അത്ഭുതപ്പെട്ടു. ഇരുള്‍ നിറഞ്ഞു കിടന്നിരുന്ന അതിന്റെ കേന്ദ്ര ഭാഗത്ത് നിന്നും പ്രകാശം ഒഴുകുന്നുണ്ടായിരുന്നു.
വലിയൊരു കൂട്ടം മാലാഖമാരാല്‍ വലയം ചെയ്യപ്പെട്ട പരിശുദ്ധ കന്യകാ മറിയത്തെ അവള്‍ക്ക് അവിടെ കാണുവാന്‍ കഴിഞ്ഞു. ജീവിതകാലത്ത് തന്നോടു പ്രത്യേക ഭക്തി വെച്ച് പുലര്‍ത്തിയിരുന്നവരുടെ ആത്മാക്കളെ മോചിപ്പിക്കുവാനും അവരെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കുവാനും കന്യകാ മാതാവ് മാലാഖമാരോട് നിര്‍ദ്ദേശിക്കുന്നതായും അവള്‍ കണ്ടു”.
വിചിന്തനം:
ജീവിതകാലത്തും, മരണത്തിലും ആത്മാക്കളെ സഹായിക്കുവാന്‍ എപ്പോഴും സന്നദ്ധരായിരിക്കുവിന്‍. പരിശുദ്ധ അമ്മയോട് മാധ്യസ്ഥം തേടി ആത്മാക്കളുടെ മോചനത്തിനായി അദ്ധ്വാനിക്കുമെന്നും ഇന്ന്‍ മുതല്‍ ദൈവസന്നിധിയില്‍ പ്രതിജ്ഞയെടുക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
