India - 2025

ഫാ. ​ടോമിന്റെ മോചനത്തിനായി സന്യാസ ഭവനങ്ങളില്‍ 14ന് പ്രാര്‍ത്ഥനാദിനം

സ്വന്തം ലേഖകന്‍ 12-01-2017 - Thursday

കൊ​ച്ചി: യെമനില്‍ ഭീ​ക​ര​ർ ബന്ധിയാക്കിയിരിക്കുന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ കത്തോ​ലി​ക്കാ സ​ന്യാ​സ ഭവനങ്ങളില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കും. 14നാണ് പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. കേ​ര​ള​ത്തി​ലെ മുഴു​വ​ൻ സ​ന്യാ​സ​ഭ​വ​ന​ങ്ങ​ളി​ലും ദിവ്യകാ​രു​ണ്യാ​രാ​ധ​ന​യോ​ടു​കൂ​ടി​യ പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് കെ​സി​ബി​സി റി​ലി​ജി​യ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, കെ​സി​എം​എ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ സി​എം​ഐ, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ലി​ന്‍റാ റോ​സ് സി​എം​സിഎ​എന്നി​വരാണ് അ​റിയിച്ചിരിക്കുന്നത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 40