News

m

സ്വന്തം ലേഖകന്‍ 01-01-1970 - Thursday

തിരുസഭ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്ന ഒരു പ്രാര്‍ത്ഥനയാണ് കുരിശിന്‍റെ വഴി. തങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രാര്‍ത്ഥനകളിലും കുരിശിന്‍റെ വഴിക്ക് ഏറെ പ്രാധാന്യം കൊടുത്തവരായിരിന്നു വിശുദ്ധര്‍. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്‍റെ പ്രതിസന്ധികളില്‍ കുരിശിന്‍റെ വഴി നടത്തിയിരുന്നതായും അതിനു ശക്തമായ ഫലം അനുഭവപ്പെട്ടതായും വെളിപ്പെടുത്തിയിട്ടുണ്ട്. മരണശയ്യയില്‍ കിടന്നിരുന്നപ്പോഴും മറ്റുള്ളവരുടെ സഹായത്തോടെ അദ്ദേഹം കുരിശിന്‍റെ വഴി നടത്തിയിരുന്നു. കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍‍കാരനായ ബ്രദര്‍ സ്റ്റാനിസ്ലാവോസിന് ഈശോ പല വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്.

1. കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും.

ബ്രദര്‍ സ്റ്റാനിസ്ലാവോസിന് യേശു വെളിപ്പെടുത്തി നല്‍കിയ ആദ്യ വാഗ്ദാനം കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും നല്‍കുമെന്നാണ്. കുരിശിന്റെ വഴിയിലെ പ്രാര്‍ത്ഥനകള്‍ അര്‍ത്ഥം മനസ്സിലാക്കി ചൊല്ലുന്നവര്‍ക്ക് കാല്‍വരിയിലെ ക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ചറിയാന്‍ കഴിയുമെന്നത് യാഥാര്‍ത്ഥ്യമാണ്. വിശ്വാസപൂര്‍വ്വം കുരിശിന്റെ വഴി ചൊല്ലികൊണ്ട് അവിടുത്തെ അനുഗ്രഹങ്ങള്‍ സ്വീകരിക്കുവാന്‍ നമ്മുക്ക് ഒരുങ്ങാം.