Events - 2025

സോജി അച്ചനോടൊപ്പം സ്രാമ്പിക്കൽ പിതാവും, ബ്രദർ റെജി കൊട്ടാരവും: ഫെബ്രുവരിമാസ രണ്ടാം ശനിയാഴ്ച കൺവെൻഷൻ 11 ന്

ബാബു ജോസഫ് 30-01-2017 - Monday

റവ.ഫാ സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 11 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് .മാർ ജോസഫ് സ്രാമ്പിക്കൽ ഇത്തവണയും കൺവെൻഷനിൽ എത്തിച്ചേരും. ആത്മാഭിഷേക ശുശ്രൂഷകളിലൂടെ ,പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ വിശ്വാസജീവിതത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന, പ്രമുഖ വചനപ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം ഇത്തവണ ആദ്യമായി രണ്ടാംശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും.

യൂറോപ്പിൽ നിരവധി ഇവാൻജലൈസേഷൻ മിനിസ്റ്റ്രികൾക്ക് നേതൃത്വം കൊടുക്കുന്ന പ്രമുഖ സുവിശേഷപ്രവർത്തക മരിയ ഹീത്തും ഫെബ്രുവരി മാസ കൺവെൻഷനായി എത്തും. സ്രാമ്പിക്കൽ പിതാവിന്റെ സാന്നിദ്ധ്യം രണ്ടാം ശനിയാഴ്ച കൺവെൻഷന് യഥാർത്ഥത്തിൽ ആത്മീയആവേശമായി മാറിയിരിക്കുകയാണ്.കുട്ടികൾക്കായുള്ളശുശ്രൂഷകളിൽ പിതാവ് അവരിൽ ഒരാളായിമാറുകയായിരുന്നു കഴിഞ്ഞതവണ.

കഴിഞ്ഞ അനേക വർഷങ്ങളായി അത്ഭുതങ്ങളും അടയാളങ്ങളും വഴി ആയിരങ്ങൾക്ക് ജീവിതനവീകരണവും മാനസാന്തരവും പകർന്നുനൽകിക്കൊണ്ട് സുവിശേഷവത്കരണം സാദ്ധ്യമാക്കുന്ന രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷത കുട്ടികൾക്കും യുവജനങ്ങൾക്കും ലഭിക്കുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങളാണ്.

കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 11 ന് രണ്ടാംശനിയാഴ്ച ബർമിംങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ്:

BETHEL CONVENTION CENTRE

KELVIN WAY

WEST BROMWICH

BIRMINGHAM.

B70 7JW.

കൂടുതൽ വിവരങ്ങൾക്ക്:

ഷാജി. 07878149670

അനീഷ്. 07760254700

വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധിച്ച പൊതുവിവരങ്ങൾക്ക്:

ടോമി ചെമ്പോട്ടിക്കൽ. 07737935424.


Related Articles »