News
വിശുദ്ധ കുര്‍ബാന മദ്ധ്യേ ന്യൂആര്‍ക്ക് ബിഷപ്പിനു നേരെ ആക്രമണം
സ്വന്തം ലേഖകന്‍ 30-01-2017 - Monday
ന്യൂജേഴ്സി: ന്യൂആര്‍ക്ക് തിരുഹൃദയ കത്തീഡ്രലില്‍ വിശുദ്ധ ബലിയര്‍പ്പണത്തിനിടെ ഓക്സിലറി ബിഷപ്പ് മാനുവല്‍ ക്രൂസിനെതിരെ അജ്ഞാതന്റെ ആക്രമണം. വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തിലുള്ള പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരുന്ന ന്യൂആര്‍ക്ക് ഓക്സിലറി ബിഷപ്പിന് നേരെ പാഞ്ഞെടുത്ത അക്രമി അദ്ദേഹത്തെ ഇടിക്കുകയായിരിന്നു. ഇടിയുടെ ആഘാതത്തില്‍ ബിഷപ്പ് വീണിരിന്നു. ഉടന്‍ തന്നെ ബിഷപ്പിനെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലായെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പ്രശസ്ത ബേസ് ബോള്‍ താരമായിരിന്ന റോബര്‍ട്ടോ ക്ലെമെന്ഷ്യോയുടെ നാല്പത്തിനാലാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണബലിയിലാണ് ബിഷപ്പിനെതിരെ ആക്രമണം ഉണ്ടായത്. ബിഷപ്പിനെ ആക്രമിച്ചത് ചാള്‍സ് മില്ലര്‍ എന്ന വ്യക്തിയാണെന്ന് പിന്നീട് പോലീസ് വെളിപ്പെടുത്തി. 48 കാരനാണ് പ്രതി. അതേ സമയം ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്നു പോലീസ് പുറത്തുവിട്ടിട്ടില്ല.
More Archives >>
Page 1 of 134
More Readings »
ഫാ. ആനന്ദ് ഡേവിഡ് റാഞ്ചി അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്
ന്യൂഡൽഹി: റാഞ്ചി അതിരൂപതയുടെ നിയുക്ത സഹായ മെത്രാനായി ഫാ. ആനന്ദ് ഡേവിഡ് സാൽക്സോയെ (51) ലെയോ പാപ്പ...

പീഡിത ക്രൈസ്തവരുടെ നാമധേയത്തില്‍ നോര്‍വേയില്‍ പുതിയ ദേവാലയം
ഓസ്ലോ: ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി അടിച്ചമര്‍ത്തപ്പെടുന്ന...

പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോട് അനുബന്ധിച്ച് വത്തിക്കാനിൽ കർദ്ദിനാളുമാരുടെ കൺസിസ്റ്ററി
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസ് -പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോട് അനുബന്ധിച്ച്, ജൂൺ 26, 27...

പ്രതിഷേധം അവഗണിച്ച് എഫ്സിആർഎ ഭേദഗതി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു
ന്യൂഡൽഹി: വിവാദങ്ങളും പ്രതിഷേധങ്ങളും അവഗണിച്ച് വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ ) വ്യവസ്ഥകൾ...

ബൈബിൾ ചരിത്രം അടുത്തറിയുവാന്‍ പാത; റൂട്ട് 60 ഇനി ‘ബിബ്ലിക്കല്‍ ഹൈവേ’
ജെറുസലേം: വിശുദ്ധ ബൈബിളിലെ പ്രധാന സംഭവങ്ങളുമായും വ്യക്തികളുമായും ബന്ധപ്പെട്ട ഇസ്രായേലിലെ പ്രധാന...

സുഡാനിലെ യുദ്ധഭൂമിയിലും ജനത്തോടൊപ്പം നിലക്കൊണ്ട കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
ഖാർത്തൂം, സുഡാൻ: സുഡാനിലെ സംഘർഷഭരിതമായ നുബ പർവതനിര മേഖലയിൽ കൊടിയ ആക്രമണങ്ങള്‍ക്കിടയിലും തന്റെ...






