Christian Prayer - August 2026

വി. അന്തോണീസിനോടുള്ള പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 15-08-2021 - Sunday

നന്മ സ്വരൂപനായ ദൈവമേ! വി.അന്തോണീസിനെ വിശേഷ പുണ്യങ്ങളാലും അത്ഭുത പ്രവര്‍ത്തന വരത്താലും ധന്യനാക്കിയ അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. യേശുനാഥാ വി.അന്തോണീസ്‌ വഴി ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുന്നു. നഷ്ടപ്പെട്ട വസ്തുക്കള്‍ വീണ്ടെടുക്കുന്നതിനും, രോഗികള്‍ക്ക് സൗഖ്യവും, പീഡിതര്‍ക്ക് ആശ്വാസവും, പാപികള്‍ക്ക് മാനസാന്തരവും നല്‍കുന്നതിനു വേണ്ടി വിശുദ്ധന്‍റെ മാദ്ധ്യസ്ഥം ഞങ്ങള്‍ യാചിക്കുന്നു.

ഞങ്ങളുടെ പ്രതിസന്ധികളില്‍ അടിപതറാതെ അങ്ങയില്‍ ആശ്രയിക്കുവാനുള്ള കൃപ ഞങ്ങള്‍ക്കു നല്‍കണമേ. വിശുദ്ധന്‍റെ യോഗ്യതകള്‍ പരിഗണിച്ച് ഞങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും ആവശ്യമായ അനുഗ്രഹം....... നല്‍കണമേ എന്ന്‍ പ്രാര്‍ത്ഥിക്കുന്നു. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ.. ആമ്മേന്‍.

(13 ത്രിത്വസ്തുതി.)


Related Articles »