Christian Prayer - October 2026

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാധ്യസ്ഥത്താലുള്ള പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 22-10-2024 - Tuesday

"ഞാന്‍ നല്ല ഇടയന്‍ ആകുന്നു, നല്ല ഇടയന്‍ ആടുകള്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു." എന്നരുള്‍ചെയ്തുകൊണ്ട് സ്വജീവന്‍ ഞങ്ങള്‍ക്കായി ബലിയര്‍പ്പിച്ച യേശുനാഥാ, അങ്ങയുടെ ഇടയധര്‍മ്മം ഈ ഭൂമിയില്‍ സ്തുത്യര്‍ഹമാം വിധം നിര്‍വ്വഹിച്ച് ഇപ്പോള്‍ അങ്ങയുടെ സന്നിധിയില്‍ ആയിരിക്കുന്ന ഞങ്ങളുടെ പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ പാപ്പായെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.

തിരുസഭയെ കാലോചിതമായി നയിക്കുകയും, നവീകരിക്കുകയും വിശുദ്ധീകരിക്കുകയും, യേശുവിന്‍റെ സ്നേഹവും ചൈതന്യവും സ്വജീവിതത്തിലൂടെ ലോകജനതയുടെ മുമ്പില്‍ പ്രകാശിപ്പിക്കുകയും ചെയ്തതോടൊപ്പം, തന്‍റെ രോഗത്തിലും, ക്ലേശങ്ങളിലും, സഹനത്തിന്‍റെ രക്ഷാകരമൂല്യം കാണിച്ചുതരികയും, മാതൃഭക്തിയുടെ മാഹാത്മ്യം വെളിപ്പെടുത്തുകയും ചെയ്ത ഞങ്ങളുടെ പിതാവ് വഴി ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ അനുഗ്രഹം..... വിശുദ്ധന്റെ യോഗ്യതകള്‍ പരിഗണിച്ച് നല്‍കണമെന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

3 ത്രിത്വ.


Related Articles »