News - 2025
ഭൂണഹത്യക്കായി സര്‍ക്കാര്‍ ധനവിനിയോഗം നിരോധിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റെ് മൈക്ക് പെന്‍സ്
സ്വന്തം ലേഖകന്‍ 27-02-2017 - Monday
മേരിലാന്റ്: എന്തു വിലകൊടുത്തും ഭൂണഹത്യക്കായി സര്‍ക്കാര്‍ ധനവിനിയോഗം നിരോധിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റെ് മൈക്ക് പെന്‍സ്.അമേരിക്കക്കായി പ്രാര്‍ത്ഥനകള്‍ ആവശ്യപ്പെട്ട അദ്ദേഹം ബൈബിള്‍ വചനങ്ങളും ഉദ്ധരിച്ചു.
അമേരിക്കയെ വീണ്ടും മഹനീയമാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും തനിക്കും എല്ലാവരുടേയും സര്‍വ്വവിധ പിന്‍തുണക്കുമൊപ്പം പ്രാര്‍ത്ഥനകളും ആവശ്യമുണ്ടന്നു കോണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷിക പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റ് പറഞ്ഞു .
ഗെ ലോര്‍ഡ് നാഷണല്‍ റിസോര്‍ട്ട് ആന്റ് കണ്‍വെന്‍ഷന്‍ സെന്‍റില്‍ നടന്ന സമ്മേളനത്തില്‍ 20 മിനിറ്റ് നീണ്ട പ്രസംഗം ഇന്ത്യാനയിലെ മുന്‍ ഗവര്‍ണ്ണര്‍ കൂടിയായ അദ്ദേഹം ഉപസംഹരിച്ചത് ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു. ഒബാമകെയര്‍ ആരോഗ്യപദ്ധതി പ്രകാരം ഭൂണഹത്യക്കായി പണം അനുവദിക്കുന്നത് ഭരണകൂടം നിര്‍ത്തലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസം മഹനീയനായ ജസ്റ്റിസ് ക്ലാരന്‍സ് തോമസിന്റെ ഓഫിസില്‍ ഞാന്‍ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റെടുത്തു-മൈക്ക് പെന്‍സ് തുടര്‍ന്നു. ഞാന്‍ ഇടതു കൈ ബൈബിളില്‍ വെച്ചു. ആ ബൈബിള്‍ യഥാര്‍ത്ഥ്യത്തില്‍ അമേരിക്കയുടെ നാല്‍പ്പതാമത്തെ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്‍ ഉപയോഗിച്ചതാണ്. ഇതിലേറ്റവും അത്ഭുതകരമായി അനുഭവപ്പെട്ടത് ബൈബിള്‍ ഞാന്‍ തുറന്നപ്പോല്‍ ലഭിച്ച വചനഭാഗം റീഗന്‍ അന്നു തുറന്നപ്പോള്‍ കിട്ടിയതു തന്നെ ആയിരുന്നു എന്നതാണ്.
അവന്റെ ജനം, ആരാണോ അവന്റെ നാമത്തില്‍ വിളിക്കപ്പെട്ടവര്‍ വിനീതരായി പ്രാര്‍ത്ഥിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവം അത് കേള്‍ക്കും എന്നിട്ട് ഈ നാടിനെ രക്ഷിക്കും-പെന്‍സ് ആ വചനങ്ങല്‍ ഉദ്ധരിച്ചു. ഒരു രാജ്യം, അദൃശ്യമായി ദൈവത്തിനു കീഴില്‍- നീതിയും സ്വാതന്ത്യവും എല്ലാവര്‍ക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
