India - 2025
മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ നോമ്പുകാല തിരുകര്‍മ്മ സമയക്രമം
സ്വന്തം ലേഖകന്‍ 28-02-2017 - Tuesday
മലയാറ്റൂർ: അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ സെന്റ് തോമസ് കുരിശുമുടിയിൽ നോമ്പുകാലത്തോടനുബന്ധിച്ചു ദിവസവും രാവിലെ 5.30, 6.30, 7.30, 9.30, രാത്രി ഏഴ് മണി എന്നീ സമയങ്ങളിൽ ദിവ്യബലിയും നൊവേനയും ഉണ്ടാകും.
മാർച്ചിലെ ആദ്യവെള്ളിയായ മൂന്നാം തീയതി വൈകുന്നേരം ഏഴിനു തിരുക്കർമങ്ങൾ അടിവാരത്ത് ആരംഭിക്കും. ഏപ്രിൽ മാസത്തിലെ ആദ്യവെള്ളി ദിനത്തില്‍ മലമുകളിൽ രാവിലെ 9.30ന് വചനശുശ്രൂഷ, ആരാധന, ദിവ്യബലി, നൊവേന എന്നീ രീതിയിലാണ് തിരുകര്‍മ്മങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്,