India - 2025

സഭയ്ക്കെതിരെയുള്ള സംഘടിത നീക്കങ്ങളെ തിരിച്ചറിയണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

സ്വന്തം ലേഖകന്‍ 11-03-2017 - Saturday

പാ​ല​യൂ​ർ: സ​ഭ ചെ​യ്യു​ന്ന നന്മക​ളെ പൂ​ർ​ണ​മാ​യും ത​മ​സ്ക​രി​ച്ച് ഒ​റ്റ​പ്പെ​ട്ട തിന്മക​ളെ പ​ർ​വ​തീ​ക​രി​ച്ചു സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും, ചി​ല മാ​ധ്യ​മ​ങ്ങ​ളും വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കു​ന്ന ദു​ഷ് പ്ര​ച​ര​ണ​ങ്ങ​ളെ വി​ശ്വാ​സി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ​റ​ഞ്ഞു. പാ​ല​യൂ​ർ ക​ണ്‍​വ​ൻ​ഷ​നി​ൽ ദി​വ്യ​ബ​ലി​ക്കി​ട​യി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബിഷപ്പ്.

"ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഫാ. ​ടോ​മി​ന്‍റെ സേ​വ​ന​വും യ​മ​നി​ൽ കൊ​ല്ല​പ്പെ​ട്ട നാ​ലു ക​ന്യാ​സ്ത്രീ​ക​ളു​ടെ​യും മ​ദ​ർ തെ​രേ​സ​യു​ടെ​യും സേ​വ​നവും ഇ​വ​ർ കാ​ണു​ന്നി​ല്ല. സ​ഭ ചെ​യ്യു​ന്ന നി​ര​വ​ധി​യാ​യ നന്മക​ൾ കാ​ണാ​തെ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും യൂ​ദാ​സു​മാ​രാ​ണെ​ന്നു ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മം വേ​ദ​നിപ്പിക്കുന്നതാണ്".

"വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സേ​വ​നം സ​ഭ ചെ​യ്യു​ന്നു​ണ്ട്. അ​തു കാ​ണാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്കു ക​ണ്ണി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള​തു തി​രി​ച്ച​റി​യാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് ഉ​ൾ​കാ​ഴ്ച വേ​ണം. ആ​ത്മാ​വി​നാ​ൽ നി​റ​ഞ്ഞ് ആ​ത്മാ​വി​നാ​ൽ ന​യി​ക്ക​പ്പെ​ട​ണം. ക​ണ്‍​വ​ൻ​ഷ​നി​ലൂ​ടെ ന​ൽ​ക​പ്പെ​ടു​ന്ന വ​ച​ന​മാ​യി​രി​ക്ക​ണം ന​മ്മു​ടെ ഭ​ക്ഷ​ണം". ബിഷപ്പ് പറഞ്ഞു.

അ​തി​രൂ​പ​ത ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​ർ ഫാ. ​സ​ജി ഇ​മ്മ​ട്ടി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. തീ​ർ​ഥാ​ട​നം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജോ​യ്സ​ൻ കോ​രേ​ത്ത്, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ജോ​സ് പു​ലി​ക്കോ​ട്ടി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ പി.​ഐ. ലാ​സ​ർ മാ​സ്റ്റ​ർ, ക​ണ്‍​വീ​ന​ർ ഇ.​എ​ഫ്. ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​സ് പു​ന്നോ​ലി​പ്പ​റ​മ്പി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ ബി​ഷ​പ് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. വചനപ്രഘോഷണത്തിന് കാ​ഞ്ഞി​ര​പ്പി​ള്ളി എ​രു​മേ​ലി കിം​ഗ് ജീ​സ​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ സാ​ബു ആ​റു​തൊ​ട്ടി​യി​ല്‍ നേതൃത്വം നല്‍കി.


Related Articles »