
കോട്ടയം: കെസിബിസി എസ് സി/എസ്ടി/ബിസി കമ്മീഷൻ ജോയിന്റ് സെക്രട്ടറിയായി ജയിംസ് ഇലവുങ്കലിനെ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ നിയമിച്ചു. നിലവില്‍ ഇദ്ദേഹം സൗത്ത് ഇന്ത്യൻ ദളിത് കാത്തലിക് അസോസിയേഷൻ വൈസ് പ്രസിഡന്റും ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും ഡിസിഎംഎസ് അതിരൂപത പ്രസിഡന്റുമാണ്. ഭാരത കത്തോലിക്കാ മെത്രാൻസമിതി പുറപ്പെടുവിച്ച ദളിത് ശാക്തീകരണ നയരേഖ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം.