India - 2025

മലയാറ്റൂര്‍ തീര്‍ത്ഥാടന പാതയില്‍ പ്ലാസ്റ്റിക്ക് വലിച്ചെറിഞ്ഞാല്‍ 10000 രൂപ പിഴ

സ്വന്തം ലേഖകന്‍ 15-03-2017 - Wednesday

കൊ​​​ച്ചി: ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​വും മ​​ല​​യാ​​റ്റൂ​​ർ-​​നീ​​ലീ​​​ശ്വ​​​രം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തും ചേര്‍ന്ന് മലയാറ്റൂര്‍ തീര്‍ത്ഥാടനം സൗ​​​ഹൃ​​​ദ​​​മാ​​​ക്കു​​​ക എന്ന ലക്ഷ്യത്തോടെ സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു രൂ​​​പം ന​​​ൽ​​​കി. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് തീ​​​ർ​​​ഥാ​​​ട​​​ന പാ​​ത​​യി​​ലും തീ​​ർ​​ഥാ​​ട​​ന കേ​​​ന്ദ്ര​​​പ​​രി​​സ​​രി​​സ​​ര​​ങ്ങ​​ളി​​ലും മ​​​ണ്ണി​​​ൽ ല​​​യി​​​ക്കാ​​​ത്ത പ്ലാ​​​സ്റ്റി​​​ക്, അ​​ലൂ​​മി​​​നി​​​യം പൊ​​​തി​​​ഞ്ഞ പാ​​​ത്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നതിന് ജില്ലാ ഭരണകൂടം കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.

തീ​​​ർത്ഥാ​​​ട​​​ന പാ​​​ത​​​ക​​​ളി​​​ൽ മാ​​​ലി​​​ന്യം വ​​​ലി​​​ച്ചെ​​​റി​​​യു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ക​​​ട ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും എ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. അ​​​ങ്ങ​​​നെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​വ​​​രി​​​ൽ​​നി​​​ന്നു 10,000 രൂ​​​പ വ​​​രെ പി​​​ഴ ഈ​​​ടാ​​​ക്കാ​​​ൻ മ​​ല​​യാ​​റ്റൂ​​ർ-​​നീ​​ലീ​​​ശ്വ​​​രം ഗ്രാമപഞ്ചായ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

തീ​​​ർ​​​ഥാ​​​ട​​​ന പാ​​​ത​​​യി​​​ൽ ഉ​​​ട​​​നീ​​​ളം ഭ​​​ക്ഷ​​​ണ​​​വും വെ​​​ള്ള​​​വും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക സ്റ്റാ​​​ളു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കും. നി​​​രോ​​​ധ​​​നം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നും വ​​​നം​​​വ​​​കു​​​പ്പി​​​നും ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യും ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.


Related Articles »