India - 2025

മദ്യനിരോധനം അട്ടിമറിക്കാനുള്ള നടപടി അപലപനീയം: ചങ്ങനാശ്ശേരി അതിരൂപത ജാഗ്രതാ സമിതി

സ്വന്തം ലേഖകന്‍ 17-03-2017 - Friday

ച​ങ്ങ​നാ​ശേ​രി: മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള മു​ൻ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​വും അ​തി​നു​വേ​ണ്ടി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും അട്ടിമറിക്കാന്‍ ശ്ര​മി​ക്കു​ന്ന​താ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ജാ​ഗ്ര​താ​സ​മി​തി. മ​ദ്യ നി​രോ​ധ​ന​മ​ല്ല, മ​ദ്യ​വ​ർ​ജ​ന​മാ​ണ് അ​ഭി​ല​ഷ​ണീ​യം എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​ടെ നി​ല​പാ​ടു​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും മ​ദ്യ​നി​രോ​ധ​ന​വും മ​ദ്യ​വ​ർ​ജ​ന​വും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ദ്യ​നി​രോ​ധ​നം ല​ക്ഷ്യം​വ​ച്ചു ബാ​ർ ലൈ​സ​ൻ​സു​ക​ൾ പു​തു​ക്കി ന​ൽ​കാ​തെ​യും ഓ​രോ​വ​ർ​ഷ​വും പ​ത്തു ശ​ത​മാ​നം വീ​തം ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ പൂ​ട്ടാ​നു​മു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​ർ മാ​റ്റി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് മ​ദ്യ​ലോ​ബി​ക​ളു​ടെ സ​മ്മ​ർദ്ധത്തിന് വഴങ്ങുന്നതാണെന്ന് സംശയകരമാണ്. സു​പ്രീം​കോ​ട​തി വി​ധി ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്ത് നി​ല​വി​ലു​ള്ള ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മം അ​പ​ല​പ​നീ​യ​മാണെന്നും യോഗം നിരീക്ഷിച്ചു.

അ​തി​രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പി​ആ​ർ​ഒ ജോ​ജി ചി​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ആ​ന്‍റ​ണി ത​ല​ച്ച​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ.​ഡോ. ജോ​ബി മൂ​ല​യി​ൽ, റ​വ.​ഡോ. വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ, പി. ജോ​സ​ഫ്, ഡൊ​മി​നി​ക് ജോ​സ​ഫ്, ലി​ബി​ൻ കു​ര്യാ​ക്കോ​സ് പ്ര​ഫ. ജെ.​സി. മാ​ട​പ്പാ​ട്ട്, ഡോ. ​സോ​ണി ക​ണ്ട​ങ്ക​രി, കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, ജോ​ബി പ്രാ​ക്കു​ഴി, എ​ന്നി​വ​ർ പ്രസംഗിച്ചു.


Related Articles »