News - 2025
കോണ്‍ക്ലേവിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പ നടത്തിയ പ്രസംഗത്തിന്റെ കൈയെഴുത്ത് പ്രതി ക്യൂബന്‍ മാസിക പ്രസിദ്ധീകരിച്ചു
സ്വന്തം ലേഖകന്‍ 20-03-2017 - Monday
ഹവാന:- 2013 മാര്‍ച്ചില്‍ നടന്ന കോൺക്ലേവിൽ കർദിനാൾമാരെ അഭിസംബോധന ചെയ്തു സംസാരിച്ച കർദിനാൾ ജോർജ് ബെർഗോളിയോയുടെ (ഫ്രാന്‍സിസ് പാപ്പ) പ്രസംഗത്തിന്റെ കൈയ്യെഴുത്തു പ്രതി ക്യൂബൻ മാസിക 'പലാബ്ര ന്യൂവ' പ്രസിദ്ധപ്പെടുത്തി. മാർപാപ്പയെ തിരഞ്ഞെടുക്കാൻ 2013 മാർച്ചിൽ നടന്ന കർദിനാൾമാരുടെ യോഗത്തിനു മുന്നോടിയായി കർദിനാൾ ബെർഗോളിയോ സഭയുടെ ആവശ്യങ്ങൾ സംബന്ധിച്ച് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരിന്നു.
അന്നത്തെ പ്രസംഗത്തില്‍ ദൈവശാസ്ത്രപരമായ പ്രബോധനങ്ങൾ വ്യക്തിപരമായി വ്യാഖ്യാനിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തിരിന്നു. കർദിനാൾ ജോർജ് ബെർഗോളിയോയുടെ വാക്കുകളിൽ ആകൃഷ്ടനായ ഹവാനയിലെ കർദിനാൾ ജെയ്മി ഒർട്ടിഗോ, അദ്ദേഹം നടത്തിയ പ്രസംഗ കുറിപ്പുകൾ ആവശ്യപ്പെടുകയായിരിന്നു. ഇതാണ് ക്യൂബന്‍ മാസിക ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ സ്ഥാരോഹണത്തിന്റെ നാലാം വാർഷിക വേളയിൽ ഹവാന അതിരൂപതയുടെ മാസികയിലാണ് പ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
