India - 2025
ഫാ. ഫിലിപ്സ് വടക്കേക്കളം ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാള്‍
സ്വന്തം ലേഖകന്‍ 29-04-2017 - Saturday
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളായി റവ. ഡോ. ഫിലിപ്സ് വടക്കേക്കളം നിയമിതനായി. അതിരൂപതയുടെ പൊതുവിദ്യാഭ്യാസ മേഖലയുടെയും, വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ചുമതലയാണ് ഇദ്ദേഹത്തിനുള്ളത്. ചങ്ങനാശേരി എസ്.ബി. കോളജിന്റെയും, കുട്ടിക്കാനം മരിയൻ കോളജിന്റെയും മുൻ പ്രിൻസിപ്പലായി സേവനം ചെയ്ത അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണ ബിരുദാനന്തര ബിരുദധാരിയാണ്.
അയാഷേ ഏർപ്പെടുത്തിയ മികച്ച കോളജ് പ്രിൻസിപ്പലിനുള്ള അവാർഡ് റവ. ഡോ. ഫിലിപ്സ് വടക്കേക്കളം നേടിയിട്ടുണ്ട്. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ കമ്മിറ്റി അംഗമായിരുന്നു. നിലവില്‍ കേരളാ ബാസ്കറ്റ്ബോൾ റഫറീസ് കമ്മീഷൻ ചെയര്മാന് കൂടിയാണ്.
