India - 2025
മാനന്തവാടി രൂപതയ്ക്കു പുതിയ വികാരി ജനറാള്‍
സ്വന്തം ലേഖകന്‍ 30-04-2017 - Sunday
കല്‍പ്പറ്റ: മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഫാ. അബ്രഹാം നെല്ലിക്കലിനെ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നിയമിച്ചു. രൂപതാ വികാരി ജനറാളായിരുന്ന മോണ്‍ മാത്യു മാടപ്പള്ളിക്കുന്നേല്‍ സ്ഥാലം മാറുന്ന സാഹചര്യത്തിലാണ് അബ്രഹാം നെല്ലിക്കല്‍ നിയമിതനായത്. 1961 ജൂണ്‍ 19 ന് ജനിച്ച അബ്രഹാം നെല്ലിക്കല്‍ മാനന്തവാടി കത്തീഡ്രല്‍ അസി.വികാരിയായും,തലഞ്ഞി, പാടിച്ചിറ, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.
റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷിയേറ്റും, റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥാമാക്കിയ ഇദ്ദേഹം 10 വര്‍ഷത്തോളം തൃശ്ശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായും, വൈസ് റെക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തിലെ വിവിധ മേജര്‍ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറുമാണ്. 1987 ഏപ്രില്‍ 28 ന് പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം പൗരോഹിത്യ സ്വീകരണത്തിന്റെ മുപ്പതാം വാര്‍ഷിക ദിനത്തിലാണ് മാനന്തവാടി രൂപതയുടെ വികാരി ജനറാളായി നിയമിതനായിരിക്കുന്നത്.
