
കോട്ടയം: വിൻസെൻഷ്യൻ സഭയുടെ സെന്റ് ജോസഫ് പ്രോവിൻസിന്റെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഫാ.മാത്യു കക്കാട്ടുപിള്ളിൽ തെരഞ്ഞെടുക്കപ്പെട്ടു. കോതമംഗലം രൂപത ചീനിക്കുഴി ഇടവകാംഗമായ ഇദ്ദേഹം ജർമനിയിലെ ബർലിനിലുള്ള ധ്യാനകേന്ദ്രത്തിന്റെ ഡയറക്റ്ററായി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ നിയമനം.
പ്രോവിന്സില് മറ്റ് ഭരണസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഫാ.അഗസ്റ്റിൻ മുണ്ടയ്ക്കാട്ട് (അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ), ഫാ.സിറിയക് കൊടമുള്ളിൽ (മിഷൻ, സാമൂഹ്യസേവനം), ഫാ.ഇന്നസെന്റ് പുത്തൻതറയിൽ (സാമ്പത്തികം), ഫാ.ജോസഫ് കുറുപ്പുംതറമുകളേൽ (വിദ്യാഭ്യാസം, മാധ്യമം) എന്നിവരാണ് ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ.