India - 2025
മാർ പവ്വത്തിൽ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു
സ്വന്തം ലേഖകന്‍ 05-05-2017 - Friday
ചങ്ങനാശേരി: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. മൂന്നു വാഹനങ്ങള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബിഷപ്പിനും മറ്റുവാഹനങ്ങളില്‍ സഞ്ചരിച്ചിരുന്നവര്‍ക്കും പരുക്കില്ല. കൊച്ചു റോഡിനു സമീപം ഹാപ്പി ഹോളിഡേയ്‌സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഓഫീസിനു മുന്‍വശത്ത് ഇന്നലെ മൂന്നു മണിയോടെയാണ് അപകടം.
മാര്‍ പവ്വത്തിലിന്റെ ഇന്നോവ കാര്‍ കറുകച്ചാല്‍ ഭാഗത്തുനിന്നു ചങ്ങനാശേരി ഭാഗത്തേക്കു വരികയായിരുന്നു. ഇതിനു മുന്നിലായി ഒരു ടെമ്പോവാന്‍ സഞ്ചരിച്ചിരുന്നു. ഇതിനിടെ ചങ്ങനാശേരി ഭാഗത്തുനിന്നു കറുകച്ചാല്‍ ഭാഗത്തേക്ക് അമിതവേഗത്തിലെത്തിയ കാര്‍ ടെമ്പോവാനില്‍ ഇടിക്കുകയായിരിന്നു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ടെമ്പോവാന്‍ റോഡിനു കുറുകെ മറിഞ്ഞു. ഇതിനു പിന്നിലാണു മാര്‍ പവ്വത്തില്‍ സഞ്ചരിച്ച കാര്‍ ഇടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗത്തിനു തകരാര്‍ സംഭവിച്ചിട്ടുണ്ട്. പിന്നീട് മറ്റൊരു കാറിൽ മാർ പവ്വത്തിലിനെ ചങ്ങനാശേരി ആർച്ച്ബിഷപ് ഹൗസിൽ എത്തിച്ചു.
