
തിരുവനന്തപുരം: ജീസസ് ഫ്രട്ടേണിറ്റി സംഘടനയുടെ വാർഷികവും സംസ്ഥാന സമ്മേളനവും മെയ് എട്ട് തിങ്കളാഴ്ച നടക്കും.
തിരുവനന്തപുരം നാലാഞ്ചിറ സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ നടക്കുന്ന സമ്മേളനം മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കുറിലോസ് അധ്യക്ഷത വഹിക്കും. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട്, ഫാ. ഷാജി സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിക്കും.