India - 2025
ഇറ്റാവ മിഷന് സംഗമം 27ന്
സ്വന്തം ലേഖകന്‍ 25-05-2017 - Thursday
ചങ്ങനാശേരി: ഇറ്റാവ മിഷനിൽ സേവനം ചെയ്തിരുന്നവരുടെയും ഇപ്പോൾ സേവനം ചെയ്യുന്നവരുടെയും സംഗമം 27ന് ചങ്ങനാശേരി എസ്ബി ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനംചെയ്യും.
വികാരി ജനറാൾ മോണ്‍. ഫിലിപ്സ് വടക്കേക്കളം അധ്യക്ഷത വഹിക്കും. അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു നടമുഖത്ത്, ഫാ. കുരുവിള കോക്കാട്ട്, ഫാ. രാജു കോയിപ്പള്ളി എന്നിവർ പ്രസംഗിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. കുരുവിള കോക്കാട്ട്- 9497583916
