Events - 2025
ഷെഫീൽഡ് നൈറ്റ് വിജിൽ ഡിസംബർ15 ചൊവ്വാഴ്ച
ബാബു ജോസഫ് 14-12-2015 - Monday
ഡിസംബർ15 ചൊവ്വാഴ്ച നടക്കുന്ന ഷെഫീൽഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജിലിൽ പ്രശസ്ത വചനപ്രഘോഷകൻ ഫാ.സുരേഷ് ജോസ് (OFM CAP), "തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ"......തുടങ്ങിയ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അനവധി ക്രിസ്ത്യീയ ഭക്തിഗാനങ്ങളുടെ രചയിതാവും, സുവിശേഷപ്രവർത്തകനുമായ ബ്രദർ.സണ്ണി സ്റ്റീഫൻ എന്നിവർ ചേർന്ന് നയിക്കും.
ദിവ്യബലി, ആരാധന, വി.അന്തോണീസിന്റെ നൊവേന, കുമ്പസാരം എന്നിവ സെന്റ് പാട്രിക് ദേവാലയത്തിൽ(Barnsley Road,S5 0QF)വച്ച് നടക്കുന്ന നൈറ്റ് വിജിലിന്റെ ഭാഗമായി ഉണ്ടായിരിക്കും. സമയം വൈകിട്ട് 6 മുതൽ രാത്രി 10 വരെ. ഷെഫീൽഡ് കാത്തലിക് കമ്യൂണിറ്റിയ്ക്കുവേണ്ടി ഫാ.ബിജു കുന്നക്കാട്ട് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
