India - 2025

കുറവിലങ്ങാട് 'അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍' 27നു ആരംഭിക്കും

സ്വന്തം ലേഖകന്‍ 24-08-2017 - Thursday

കുറവിലങ്ങാട്: അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ പൂര്‍ത്തിയായി. ആഗസ്റ്റ് 27 മുതല്‍ 31 വരെ തീയതികളിലാണു ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. അരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പതിനായിരം പേര്‍ക്കിരുന്ന് വചനശ്രവണം നടത്താവുന്ന കൂറ്റന്‍ പന്തലാണു ദേവമാതാ കോളജ് മൈതാനത്ത് തയാറാക്കിയിരിക്കുന്നത്.

27 മുതല്‍ വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാനയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. 27ന് നാലിന് കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. 5.45ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം നാലിനു പാലാ രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപറന്പില്‍, മോണ്‍. ജോസഫ് കൊല്ലംപറന്പില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും..

28 മുതല്‍ എല്ലാദിവസവും രാവിലെ ഒന്‍പതു മുതല്‍ 3.30വരെ കൗണ്‍സലിംഗിനും രാവിലെ 10 മുതല്‍ നാലുവരെ കുമ്പസാരത്തിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കൗണ്‍സലിംഗ് പാരീഷ്ഹാളിലും കുമ്പസാരം വലിയ പള്ളിയിലുമായാണ് നടക്കുന്നത്. പാരിഷ് ഹാള്‍, പള്ളി, പള്ളിയങ്കണം എന്നിവിടങ്ങളിലിരുന്നു വചനം ശ്രവിക്കാന്‍ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. എല്‍ഇഡി സ്‌ക്രീനുകള്‍ വിവിധയിടങ്ങളിലായി സ്ഥാപിക്കുമെന്നും രോഗികള്‍ക്കു പ്രത്യേക ഇരിപ്പിടങ്ങള്‍ പ്രധാന പന്തലില്‍ ഒരുക്കിയിട്ടുണ്ടെന്നും സംഘാടക നേതൃത്വം അറിയിച്ചു.


Related Articles »