India - 2025

സിസ്റ്റര്‍ കര്‍മലത എസ്ഡി പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍

സ്വന്തം ലേഖകന്‍ 16-02-2018 - Friday

ചങ്ങനാശേരി: എസ്ഡി സന്യാസിനീ സമൂഹത്തിന്റെ സെന്റ് ജോസഫ് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ കര്‍മലത മറ്റത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. സോഷ്യല്‍ അപ്പസ്‌തോലേറ്റ് ആയ സിസ്റ്റര്‍ അര്‍ച്ചന വാഴമനയ്ക്കലാണ് അസിസ്റ്റന്റ് പ്രോവിന്‍ഷ്യല്‍.

കൗണ്‍സിലേഴ്‌സായി സിസ്റ്റര്‍ സുശീല വെട്ടത്തുകുന്നേല്‍ (ഫിനാന്‍സ്), സിസ്റ്റര്‍ മെറിറ്റ് പതിയാമറ്റത്തില്‍ (മെഡിക്കല്‍), സിസ്റ്റര്‍ റീജ പുത്തന്‍പുരയ്ക്കല്‍ (എഡ്യൂക്കേഷന്‍), ഓഡിറ്ററായി സിസ്റ്റര്‍ ക്രിസ്റ്റാ വലിയപ്ലാക്കല്‍ എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്.

ചു​​ണ​​ങ്ങം​​വേ​​ലി എ​​സ്ഡി സ​​മൂ​​ഹ​​ത്തി​​ന്‍റെ സെ​​ന്‍റ് മേ​​രീ​​സ് പ്രോ​​വി​​ൻ​​സി​​ന്‍റെ പ്രോ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ർ റീ​​സ പാ​​റ​​യ്ക്ക​​ലി​​നെ ഫെബ്രുവരി 12നു തിരഞ്ഞെടുത്തിരിന്നു.

More Archives >>

Page 1 of 139