India

സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറെന്ന് കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 20-03-2018 - Tuesday

പാല: മദ്യനയത്തില്‍ രൂക്ഷമായ വിമര്‍ശനം നേരിടുന്ന സംസ്ഥാനസര്‍ക്കാരുമായി ഏതുനിമിഷവും ചര്‍ച്ചയ്ക്ക് തയാറെന്നു കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യനയത്തില്‍ അന്തിമതീരുമാനമെടുക്കുംമുന്പ് മദ്യവിരുദ്ധ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുമെന്ന മുന്‍വാഗ്ദാനം പാലിച്ചിരുന്നെങ്കില്‍ പ്രശ്‌നം ഇത്രയും വഷളാകില്ലായിരുന്നുവെന്ന് സമിതി സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജേക്കബ് വെള്ളമരുതുങ്കലും പ്രസാദ് കുരുവിളയും അഭിപ്രായപ്പെട്ടു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറങ്ങിയാല്‍ സമൂഹത്തിന്റെ നാനാതുറയിലുള്ള ആളുകളെ പങ്കെടുപ്പിച്ച് ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുമെന്നും ഏപ്രില്‍ രണ്ടിന് എറണാകുളം പിഒസിയില്‍ ഏകദിനസമ്മേളനം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

More Archives >>

Page 1 of 147