India - 2025

ചാവരുള്‍ രചിച്ചതിന്റെ 150ാം വാര്‍ഷികാഘോഷം

സ്വന്തം ലേഖകന്‍ 04-08-2018 - Saturday

തിരുവനന്തപുരം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ ചാവരുള്‍ രചിച്ചതിന്റെ 150ാം വാര്‍ഷികം തിരുവനന്തപുരത്ത് ആചരിച്ചു. കെ.ആര്‍.നാരായണന്‍ സ്മാരക ഫോറത്തിന്റെയും തിരുവനന്തപുരം പ്രീമിയര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ലൂര്‍ദ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഫോറം പ്രസിഡന്റ് പാലോട് വാസുദേവന്‍ നായര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ കെ.ആര്‍.നാരായണന്‍ സ്മാരക ഫോറം ജനറല്‍ സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ.കെ.ടി.അഗസ്റ്റിനെ പ്രീമിയര്‍ അസോസിയേഷന്‍ സ്ഥാപകന്‍ വി.എം.ഫ്രാന്‍സിസ് പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങില്‍ കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ചാവറയച്ചന്‍ സാഹിത്യപുരസ്‌കാരം ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കവി ജയന്‍ സി.നായര്‍ക്കു സമ്മാനിച്ചു. ലൂര്‍ദ് ഫൊറോന വികാരി ഫാ. ജോസ് വിരുപ്പേല്‍, ഡോ.എം.ആര്‍.തന്പാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Archives >>

Page 1 of 182