India - 2025

പ്രളയ ബാധിതര്‍ക്ക് ഇരുപതു ലക്ഷം രൂപയുടെ സഹായവുമായി ഷംഷാബാദ് രൂപത

സ്വന്തം ലേഖകന്‍ 30-08-2018 - Thursday

ചങ്ങനാശേരി: പ്രളയദുരിതത്തില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട കുട്ടനാടിനു ഇരുപതു ലക്ഷം രൂപയുടെ സഹായവുമായി ഷംഷാബാദ് രൂപത. ഷംഷാബാദ് രൂപതയുടെ സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റായ പ്രേംമാര്‍ഗിന്റെ നേതൃത്വത്തിലാണ് 350 കുടുംബങ്ങള്‍ക്കുള്ള തുണിത്തരങ്ങളും ഭക്ഷ്യസാധനങ്ങളും സാനിട്ടേഷന്‍ സാമഗ്രികളും എത്തിച്ചത്.

രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ ഹൈദരാബാദ് റീജണിലെ 14 ഇടവകകളില്‍നിന്നു സമാഹരിച്ച വസ്തുക്കള്‍ രണ്ട് ട്രക്കുകളിലായി ചങ്ങനാശേരി അതിരൂപത കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ഷംഷാബാദ് വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് ഇലവുത്തിങ്കല്‍, സോഷ്യല്‍വര്‍ക്ക് ഡയറക്ടര്‍ ഫാ. ജിബി എന്‍.ജോസ് നെച്ചിമ്യാലില്‍ എന്നിവരും 14 ഇടവകകളിലെ പ്രതിനിധികളും ചേര്‍ന്നാണ് വസ്തുക്കള്‍ ചങ്ങനാശേരി അതിരൂപതയില്‍ എത്തിച്ചത്.

More Archives >>

Page 1 of 188