News
നവ മാധ്യമങ്ങളില്‍ ശ്രദ്ധ നേടി 'കുമ്പസാരം' ടെലിഫിലിം
സ്വന്തം ലേഖകന്‍ 17-09-2018 - Monday
ഖത്തര്‍: കുമ്പസാരത്തിന്റെ ആത്മീയ ആഴവും പാരമ്പര്യമായുള്ള വിശ്വാസത്തിന്റെ തീവ്രതയും എടുത്തു കാട്ടുന്നതുമായ ടെലിഫിലിം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ഖത്തര്‍ ജീസസ് യൂത്തിന്റെ ബാനറില്‍ പ്രവാസി മലയാളിയും നിലമ്പൂര്‍ ഇടിവണ്ണ സ്വദേശി മുള്ളൂര്‍ തങ്കച്ചന്റെയും ഡെയ്സിയുടെയും മകന് റെസ്ബിന്‍ അഗസ്റ്റ്യനാണ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. 14 മിനിറ്റും 26 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടെലിഫിലിം കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ രണ്ടു ലക്ഷത്തിലേറെ പേരാണ് കണ്ടത്.
മൂകനായ വ്യക്തി തന്റെ പാപങ്ങള്‍ ആംഗ്യഭാഷയിലൂടെ വൈദികനുമായി കുമ്പസാരത്തില്‍ പങ്കുവയ്ക്കുന്ന ഹൃദയസ്പര്‍ശിയായ രംഗവും ടെലിഫിലിമിനെ ഏറെ ശ്രദ്ധേയമാക്കുന്നു. നാലുവര്‍ഷമായി ഖത്തറിലെ ജീസസ് യൂത്തില്‍ സജീവ പ്രവര്‍ത്തകനായ റെസ്ബിന്‍ രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ്.
More Archives >>
Page 1 of 363
More Readings »
ഗാസയിലെ ദേവാലയത്തിന് നേരെയുള്ള ആക്രമണം: പാത്രിയാർക്കീസുമായി ഫോണിൽ സംസാരിച്ച് ലെയോ പാപ്പ
ജെറുസലേം: ഗാസയിലെ ഏക കത്തോലിക്ക ഇടവകയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍...

അമേരിക്കയില്‍ ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കാന്‍ 405 നവവൈദികര്‍
വാഷിംഗ്ടൺ ഡി.സി: ആഗോള കത്തോലിക്ക സഭ ജൂബിലി വര്‍ഷമായി കൊണ്ടാടുന്ന ഈ ഈ വര്‍ഷം അമേരിക്കയില്‍...

യുക്രൈനിലേക്ക് വീണ്ടും ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ സഹായമെത്തിച്ച് വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന യുക്രൈനിലേക്ക് വീണ്ടും...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പതിനെട്ടാം ദിവസം | ഏകാന്തതയെ ഈശോയിൽ അർപ്പിക്കുക
അവന് അവരോടു പറഞ്ഞു: തീവ്രദുഃഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള്‍ എന്നോടൊത്ത്...

ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിന് നേരെ ഇസ്രായേല്‍ ആക്രമണം; 3 മരണം, വികാരിയ്ക്കു പരിക്ക്
ജെറുസലം: ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിന് നേരെ ഇസ്രായേലി സേന നടത്തിയ...

രക്തസാക്ഷികളായ വിശുദ്ധ സിംഫോറോസയും ഏഴ് മക്കളും
ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്ന മതപീഡനം അഡ്രിയാന്റെ ഭരണത്തിന്റെ ആദ്യകാലങ്ങള്‍ വരെ...
