India - 2025
കടുത്തുരുത്തി അഭിഷേകാഗ്നി കൺവെൻഷന് 23 മുതല്‍
സ്വന്തം ലേഖകന്‍ 21-09-2018 - Friday
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ അഭിഷേകാഗ്നി കൺവെൻഷന് 23നു ആരംഭിക്കും. 27 വരെയാണ് കൺവെൻഷൻ നടക്കുക. സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. സാംസൺ മണ്ണൂർ എന്നിവർ കണ്വെന്ഷന് നേതുത്വം നൽകും. വിവിധ ദിവസങ്ങളിൽ ബിഷപ്പുമാരും വികാരി ജനറാൾമാരും വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്യും. കൺവെൻഷനോട് അനുബന്ധിച്ചു പങ്കെടുക്കാൻ എത്തുന്നവർക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ഫാ. സെബാസ്റ്റ്യൻ കൊല്ലംപാറ അറിയിച്ചു.