India - 2025

ഗോവയില്‍ നിന്നുള്ള മിഷനറി ഫാ: ഗോണ്‍സാല്‍വസിന്‍റെ നാമകരണത്തിനുള്ള നടപടികള്‍ ആരംഭിക്കും.

സ്വന്തം ലേഖകൻ 10-07-2015 - Friday

ഗോവയില്‍ നിന്നുള്ള മിഷനറി ഫാ: ഗോണ്‍സാല്‍വസിന്‍റെ നാമകരണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഗോവയിലെ സഭാ നേതൃത്വം അറിയിച്ചു. ഗോവയില്‍ നിന്നും ശ്രീലങ്കയിലെത്തി മിഷന്നറി പ്രവര്‍ത്തനം നടത്തുകയും ജനുവരിയില്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട St Joseph Vaz ന്‍റെ സഹപ്രവര്‍ത്തകനുമായിരുന്ന Fr Jacome Gonsalves ന്‍റെ നാമകരണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഗോവയിലെ സദാ അധികൃതര്‍ അറിയിച്ചു.

Blessed Vaz-ന്‍റെ കാനൊനൈസേഷന്‍റെ വൈസ് പോസ്റ്റുലര്‍ ആയിരുന്ന ഫാ എറമിറ്റാ റോബെല്ലോ ഈ നാമകരണത്തിനുള്ള സാധ്യതകളെക്കുറിച്ചു പഠിക്കുകയാണെന്നു പ്രസ്താവിച്ചു. കവിയും എഴുത്തുകാരനുമായിരുന്ന ഗോണ്‍സാല്‍വസിന്‍റെ കൃതികളും ജീവിതത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളും നാമകരണത്തിനുള്ള ആദ്യനടപടികള്‍ എന്ന നിലയില്‍ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പോര്‍ച്ചുഗീസ് ഭരണ കാലത്ത് ക്രിസ്തുമതം സ്വീകരിച്ച കുടുംബത്തില്‍ തോമസ് മരിയാന ദമ്പതികളുടെ മകനായി Jacome Gonsalves 1676 ജൂണ്‍ 8-ാം തീയതി ഗോവയില്‍ ജനിച്ചു. ഗോവയിലെ ജസ്യൂട്ട് കോളേജില്‍ വിദ്യാഭ്യാസവും തോമസ് അക്വീനാന അക്കാഡമയില്‍ നിന്നും തിയോളജിയും പഠിച്ചശേഷം 1705-ല്‍ ശ്രീലങ്കയിലെത്തി വിശുദ്ധ ജോസ് വാസിനോടൊപ്പം മിഷനറി പ്രവര്‍ത്തനം നടത്തി ക്രിസ്തുവിന്‍റെ സന്ദേശം തന്‍റെ നിരവധി സാഹിത്യകൃതികളിലൂടെ പ്രചരിപ്പിച്ച് അനേകരെ ക്രിസ്തുവിലേക്ക് ആകര്‍ഷിച്ച ഗോല്‍സാവ്സ് 1742 ജൂലൈയ് 17-ാം തീയതി ശ്രീലങ്കയില്‍ വച്ചു മരണമടഞ്ഞു.

അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന സ്ഥലം ഇപ്പോള്‍ ശ്രീലങ്കയിലെ ചിലൗ രൂപതയുടെ കീഴിലാണ്. കത്തോലിക്കാ സഭയുടെ കാനോനൈസേഷന്‍ നിയമപ്രകാരം നാമകരണത്തിനുള്ള നടപടികള്‍ ആരംഭിക്കേണ്ടത് മരണമടഞ്ഞ സ്ഥലത്തെ രൂപതയാണ്. അതിനാല്‍ ചിലൗ രൂപതാ അധികൃതരോട് അതിനുള്ള നടപടികള്‍ ആരംഭിക്കുവാന്‍ ഗോവയില്‍ നിന്നുള്ള സഭാ നേതൃത്വം ആവശ്യപ്പെടും.