India - 2025

ചാവറയച്ചന്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകന്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

സ്വന്തം ലേഖകന്‍ 07-12-2018 - Friday

കോട്ടയം: കേരളത്തില്‍ ജാതീയമായ വിവേചനങ്ങളെയും അനാചാരങ്ങളെയും തകര്‍ക്കാന്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകനാണ് വിശുദ്ധ ചാവറയച്ചനെന്ന് മുന്‍ പി‌എസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയില്‍ ചാവറയച്ചന്റെ സാംസ്‌കാരിക സംഭാവനകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിമത പ്രസ്ഥാനങ്ങളെ അണിനിരത്തുന്നതിലൂടെയല്ല സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തുന്നതിലൂടെയാണ് യഥാര്‍ഥ നവോത്ഥാനം സംജാതമാകുകയെന്നും അദ്ദേഹം പറഞ്ഞു. ഫാ. ജയിംസ് മുല്ലശേരി സിഎംഐ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. എസ്. ഇന്ദു ചാവറ സ്മാരക പ്രഭാഷണം നടത്തി.

More Archives >>

Page 1 of 208