India - 2025

'തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ' ​ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത്: മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ

സ്വന്തം ലേഖകൻ 23-01-2019 - Wednesday

കൊച്ചി: അപ്പസ്‌തോലനായ തോമാശ്ലീഹായുടെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങളിലേക്കു വെളിച്ചം വീശുന്ന 'തോമാശ്ലീഹായുടെ നടപടികള്‍' എന്ന പുരാതനഗ്രന്ഥം ഗൗരവമായ പഠനത്തിനു വിധേയമാക്കേണ്ടതാണെന്നു സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍ആര്‍സി) ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. സഭയുടെ ഗവേഷണ പഠനവിഭാഗമായ എല്‍ആര്‍സിയുടെ 56ാമതു ത്രിദിന സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഡി രണ്ടാം നൂറ്റാണ്ടില്‍ സിറിയയില്‍ തയാറാക്കപ്പെട്ട ഈ പുരാതന ഗ്രന്ഥം അപ്പസ്‌തോലനായ തോമാശ്ലീഹായുടെ ഗ്രന്ഥം ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ്. പൗരാണിക ഇന്ത്യയും മധ്യപൂര്‍വേഷ്യന്‍ സംസ്‌കാരങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രത്തിലേക്കു സൂചനകള്‍ നല്‍കുന്നു എന്ന നിലയില്‍ മാര്‍തോമ്മാ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ ഗ്രന്ഥമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

സമ്മേളനത്തില്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. എല്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണന്പുഴ, റവ. ഡോ. നോബിള്‍ മണ്ണാറത്ത്, റവ. ഡോ. ജയിംസ് പുലിയുറുന്പില്‍, റവ. ഡോ. ജയിംസ് കുരികിലംകാട്ട്, ടോമി ജോസഫ് അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തോമാശ്ലീഹായുടെ നടപടികള്‍ ഭാരത സുവിശേഷവത്കരണത്തെക്കുറിച്ചുള്ള ഏറ്റവും പുരാതനമായ ലിഖിതരേഖ എന്ന വിഷയത്തിലുള്ള സെമിനാറില്‍ 26 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

More Archives >>

Page 1 of 219