Events - 2025

റോതർഹാമിലെ ദുഖഃവെള്ളിയാഴ്ച ശുശ്രൂഷകൾ ഫാ ജോസ് ഉപ്പാണി നയിക്കും.

സ്വന്തം ലേഖകന്‍ 17-03-2016 - Thursday

പീഡാനുഭവ വാരം ഭക്തിസാന്ദ്രമാക്കാന്‍, പ്രശസ്ത വചന പ്രഘോഷകനും ബൈബിൾ പണ്ഡിതനും ചിറ്റൂർ ധ്യാനകേന്ദ്രം മുൻ ഡയറക്ടറുമായ ഫാ ജോസ് ഉപ്പാണി നയിക്കുന്ന പ്രത്യേക ദുഖഃവെള്ളിയാഴ്ച ശുശ്രൂഷകൾ മാർച്ച് 25 ന് രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 2 വരെ റോതർഹാം സെന്റ് ജോസഫ്സ് പള്ളിയിൽ (RAW MARSH ,Green Lane, S62 6JY) നടക്കും.

വലിയ നോമ്പിനോടനുബന്ധിച്ച് ചാപ്ലയിൻ ഫാ. സിറിൽ ജോൺ ഇടമനയുടെ ആത്മീയ നേതൃത്വത്തിൽ വിവിധ ഭവനങ്ങൾ കേന്ദ്രീകരിച്ച് ശുശ്രൂഷകൾ നടന്നു വരികയാണ്. റോതർഹാം കാത്തലിക് കമ്യൂണിറ്റി യ്ക്കുവേണ്ടി ഫാ.സിറിൽ ജോൺ ഇടമന ദുഖഃവെള്ളിയാഴ്ച ശുശ്രൂഷകളിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്,

രാജു- 07443857791.