India - 2025

ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ മടങ്ങി

28-05-2019 - Tuesday

നെടുമ്പാശേരി: നാലു ദിവസത്തെ കേരള സന്ദര്‍ശനത്തിനുശേഷം സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മേലധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ബെയ്‌റൂട്ടിലേക്കു മടങ്ങി. യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയോട് തല്‍സ്ഥാനത്തു തുടരണമെന്ന് ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തശേഷമാണു പാത്രിയര്‍ക്കീസ് ബാവ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്.

ബാവയെ യാത്രയയയ്ക്കാന്‍ ശ്രേഷ്ഠ ബാവായോടൊപ്പം സൂനഹദോസ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ്, മുന്‍ സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മഞ്ഞനിക്കര ദയറാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, മലേക്കുരിശ് ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ്, അന്തോഖ്യ വിശ്വാസ സംരക്ഷണസമിതി പ്രസിഡന്റ് ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ്, മീഡിയ സെല്‍ ചെയര്‍മാന്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവരടക്കം ഇരുപതോളം മെത്രാപ്പോലീത്തമാര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.


Related Articles »