News - 2025
സ്വവർഗ്ഗാനുരാഗിയെ' മാനസ്സാന്തരപ്പെടുത്തിയ 'കടൽ കൊള്ളക്കാരിയായ കന്യാസ്ത്രി'
സ്വന്തം ലേഖകന്‍ 30-03-2016 - Wednesday
അനുൻസ്യേശൻ സഭാവിഭാഗത്തിലെ അംഗവും, എറ്റേണൽ വേൾഡ് ടെലവിഷൻ നെറ്റ്വർക്കിന്റെ (EWTN) സ്ഥാപകയുമായ മദർ മേരി ആഞ്ചെലിക്ക കഴിഞ്ഞ 27നു ദൈവ സന്നിധിയില്‍ നിദ്ര പ്രാപിച്ചുവെന്ന കാര്യം നമ്മില്‍ പലരും അറിഞ്ഞു കാണുമല്ലോ. പക്ഷപാതത്തിന്റെ അനന്തരഫലമായ ദീർഘമായ സഹനങ്ങളും പീഢകളും തൊണ്ണൂറ്റി രണ്ടാം വയസ്സു വരെ സന്തോഷപൂര്‍വ്വം സഹിച്ച സിസ്റ്റര്‍ അനേകരുടെ ജീവിതത്തിന് മാനസാന്തരത്തിന് കാരണമായിട്ടുണ്ട്. അതില്‍ ഡാര്‍രോ എന്ന പ്രമുഖനായ സ്വവര്‍ഗ്ഗനുരാഗിയുടെ മാനസാന്തരമാണ് താഴെ നല്‍കുന്നത്.
ഡാര്‍രോയുടെ ജീവിത സാക്ഷ്യം അദേഹത്തിന്റെ വാക്കുകളില്‍ നിന്ന്‍
ന്യൂയോർക്ക്, സ്വവര്‍ഗ്ഗാനുരാഗികളുടെ തറവാടെന്നു വിശേഷിപ്പിക്കാവുന്ന ആ പട്ടണത്തിലെയ്ക്ക് വണ്ടി കയറുമ്പോൾ ആ പട്ടണത്തിലെ അറിയപ്പെടുന്ന ഒരു 'മോഡൽ' ആവണം എന്നതായിരുന്നു മനസ്സിൽ. സ്വപ്നനഗരത്തിൽ കാലുകുത്തിയപ്പോൾ തന്നെ ആശിച്ചതു പോലെ തന്നെ ജീവിതം മാറി മറിഞ്ഞു. ഒരു ഇന്റർനാഷണൽ മോഡൽ ആയി ഞാന്‍ മാറി. നഗരത്തിലെ നിശാക്ലുബ്ബുകളിൽ സെലിബ്രിട്ടീസ്സ് ആയിരുന്നു എന്റെ കൂട്ടുകാർ. മോഡലിംഗിന്‍റെ തിരക്കൊഴിയുന്ന സമയത്തും, ജിമ്മിൽ അല്ലാത്ത സമയത്തും ഞാന്‍ എന്റെ 'ഇണയാകാന്‍ കഴിയുന്ന സ്വവർഗ്ഗ അനുരാഗിയെ' അന്വേഷിച്ച് നടക്കുകയായിരുന്നു. തുടക്കത്തിൽ പത്തും, പന്ത്രണ്ടും പിന്നീട് നൂറുകണക്കിനും ആയിരങ്ങളുമായി സ്വവർഗ്ഗരതിയിൽ എർപ്പെട്ടു.
തന്റെ പങ്കാളികളിൽ 90% ത്തെയും എയിഡ്സ് എന്നാ മഹാരോഗം അപഹരിച്ചപ്പോൾ ആ രോഗത്തിൽ നിന്ന് കഷ്ടിച്ചു അത്ഭുതകരമായി രക്ഷപെട്ട ഞാന്‍ ജീവിതത്തിന് ഒരു പുതിയ തുടക്കം കുറിക്കാന്‍ തീരുമാനിച്ചു. സാൻ ഫ്രാസിസ്കോ എന്ന മറ്റൊരു പട്ടണത്തിലേയ്ക്ക് താമസം മാറ്റി. എന്നാല്‍ അവിടെ ജെഫ്ഫ് എന്ന മറ്റൊരു സ്വവർഗ്ഗാനുരഗിയുമായി കണ്ടുമുട്ടുകയും സോനോമ എന്ന ഒരു പ്രദേശത്തേയ്ക്ക് താമസം മാറുകയും ചെയതു. ഈ താമസ സ്ഥലത്ത് വെച്ച് EWTN ടിവി പരിപാടി മധ്യേയാണ് ഞാന്‍ കടൽകൊള്ളക്കാരിലെ കപ്പിത്താനെ പോലെ ഒരു കണ്ണ് മറച്ച ആ കന്യാസ്ത്രിയെ ആകസ്മികമായി കണ്ടു മുട്ടുന്നത്. തന്റെ ജീവിതത്തെ മാറ്റി മറിച്ച 'കടൽ കൊള്ളക്കാരിയായ കന്യാസ്ത്രി'!.
"ജെഫഫ്, നാം ടിവിയിൽ കാണുന്ന ഈ കന്യാസ്ത്രിയെ വന്നു കാണൂ", അത്ഭുദത്തോടെ എന്നവണ്ണം ഞാന്‍ പറഞ്ഞു. മദർ ആഞ്ചെലിക്ക ആയിരുന്നു അത്. പക്ഷപാതം പിടിക്കപെട്ടു ഇടതുവശം തളര്‍ന്ന് പോയ ആ സിസ്റ്റെറിന്റെ മുഖത്തിന്റെ ഇടതുവശം മരച്ചു പേശികൾ വലിഞ്ഞു മുറുകിയിരുന്നു. തൽഫലമായി ഇടത്ത് കണ്ണ് ഒരു തുകൽ കഷണം കൊണ്ട് മറച്ചിരുന്നു". ജെഫഫ് വന്നപ്പോൾ ഞാൻ ആ കന്യാസ്ത്രിയെ പരിഹസിച്ചു ചിരിക്കുകയായിരുന്നു. എന്നോടൊപ്പം ജെഫഫും ചേർന്ന് അവരെ പരിഹസിച്ചു. "ഈ ഭ്രാന്തൻ ക്രിസ്ത്യാനികൾ" എന്ന് പറഞ്ഞ് ജെഫഫ് ആ മുറിയിൽ നിന്നും പോയി. ഞാന്‍ ആ ചാനൽ മാറ്റുവാൻ റിമോട്ട് എടുത്തു, അപ്പോൾ മദർ ആഞ്ചെലിക്ക വളരെ ലളിതവും ആത്മാർഥവും എന്നാൽ വിവേകത്തോടും ഇങ്ങിനെ പറയുന്നുണ്ടായിരുന്നു, "നോക്കു ...ദൈവം നിങ്ങളെ സൃഷ്ടിച്ചത് ഈ ജിവിതത്തിലും, മരണത്തിനു ശേഷമുള്ള ജീവിതത്തിലും സന്തോഷത്തിൽ ആയിരിക്കുവാനാണ്" ഈ വാക്കുകൾ എന്നെ വല്ലാതെ സ്പർശിച്ചു. ഇത് പറയുമ്പോൾ അവരുടെ വലതു വശത്തെ കണ്ണ് കണ്ണടയ്ക്ക് പിന്നിലും തിളങ്ങിയിരുന്നു. എന്നിട്ട് മദര്‍ തുടർന്നു, "ദൈവം നിങ്ങളെ കുറിച്ചു് കരുതൽ ഉള്ളവൻ ആണ്, നിന്റെ എല്ലാ ചലനങ്ങളും അവൻ ശ്രദ്ധിക്കുന്നു, നിന്നെ സ്നേഹിക്കുന്ന മറ്റാർക്കും അസ്സാദ്ധ്യമാണ് അവിടുന്നു നിന്നോട് കാണിക്കുന്ന സ്നേഹം".
മദർ ആഞ്ച്ലിക്കായുടെ ആ വാക്കുകൾ എന്‍റെ ഹൃദയത്തെ വല്ലാതെ ഉലച്ചു, അവസരം കിട്ടുമ്പോളൊക്കെ മദറിന്റെ എല്ലാ പരിപാടികളും ഞാന്‍ രഹസ്യത്തിൽ വീക്ഷിക്കുവാൻ തുടങ്ങി. "അവർ ശരിക്കും എന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചു, ഞാന്‍ അവരെ സ്നേഹിക്കുവാൻ ഞാൻ തുടങ്ങി". പക്ഷേ ഈ ചാനൽ മാറ്റിയിട്ട് ടിവി ഓഫ് ചെയ്യുവാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അല്ലെങ്കില്‍ ജെഫ്ഫ്നു മനസ്സിലാകുമല്ലോ. മുൻപ് അശ്ലീല ചാനലുകൾ ഞാൻ കണ്ടിരുന്നപ്പോഴും മറ്റാരും അറിയാതിരിക്കുവാൻ ഞാനിത് ചെയ്‌തിരുന്നുവല്ലോയെന്ന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. ക്രമേണ, മദറിന്റെ വാക്കുകൾ എന്നെ, നൂറ്റാണ്ടുകൾക്കു ശേഷം ഒരു കത്തോലിക്ക പള്ളിയിലേയ്ക്ക് പോകുവാൻ തക്കവണ്ണം സ്വാധീനിച്ചൂ. എന്നിരുന്നാലും, എന്‍റെ മനസ്സിൽ ആശങ്ക നിറഞ്ഞിരിന്നു.
താൻ ഒരു കത്തോലിക്ക പള്ളിയിൽ പോകുന്നത് കണ്ടാൽ ഇപ്പോഴുള്ള തന്‍റെ സുഹൃത്തുക്കളും തന്റെ സ്ഥിരം ഉപഭോക്താകളും തനിക്ക് നഷ്ടപ്പെടും എന്നുള്ള ആശങ്ക എന്നെ കീഴ്പ്പെടുത്തി. ഒരർത്ഥത്തിൽ അത് ശരി തന്നെയായിരുന്നു, ''എന്‍റെ മാനസാന്തരം, എനിക്ക് സുഹൃത്തുക്കളും കസ്റ്റമെര്‍സും നഷ്ടമാകാന്‍ കാരണമായി". ഉയർന്ന വിദ്യാഭ്യാസമുള്ള, ബുദ്ധിജീവിയായ ഒരു വ്യക്തിക്ക് എങ്ങിനെ യേശുക്രിസ്തുവിൽ വിശ്വസിക്കുവാൻ സാധിക്കും എന്നുള്ള നടുക്കത്തിൽ ആയിരുന്നു അവർ. ഞാൻ ദേവാലയത്തിലെയ്ക്ക് പോയി എന്ന് മനസ്സിലാക്കിയ എന്റെ സുഹൃത്തുക്കളുടെ ഭാവമാറ്റം അമ്പരിപ്പിക്കുന്നതായിരിന്നു.
ഇന്ന്‍ വര്‍ഷം ഏറെയായിട്ടും ഈ തീരുമാനത്തെ ഓർത്ത് ഡാർരോവിനു ഒരിക്കലും പാശ്ചാത്തപികേണ്ടിവന്നിട്ടില്ല. തന്റെ മനപരിവർത്തനത്തിനു ശേഷം ഡാർരോ തന്റെ അനുഭവം പല വേദികളിലും കോണ്‍ഫറന്‍സുകളിലും പങ്ക് വെച്ചു. മദർ ആഞ്ചെലിക്ക ഡാർരോവിനെ വത്തിക്കാന്റെ കീഴിലുള്ള 'കറേജ് ഇന്റർനാഷണൽ' എന്ന സംഘടനയിൽ അംഗമാക്കി. ഈ സംഘടനയിലൂടെയാണ് ഡാർരോ "ഡിസയർ ഓഫ് ദി എവെർലാസ്റ്റിങ്ങ് ഹിൽസ്" എന്ന ഫിലിമിൽ അഭിനയിച്ചത്. അത് ഒരുപാട് പേരെ സ്വാധീനിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. "ഈ സിനിമയിലൂടെ എന്റെ അനുഭവം പങ്കു വയ്ക്കുവാൻ സാധിച്ചതിന് ഞാൻ ദൈവത്തൊട് കടപ്പെട്ടിരിക്കുന്നു. കാരണം എന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെല്ലാം ദൈവം പ്രവർത്തിച്ചതാണ്.
നൂറ്റാണ്ടുകൾ ദൈവത്തെ മറന്ന് ഞാൻ ജീവിച്ചപ്പൊഴും ആ ദൈവം എന്നെ ഒരിക്കലും മറന്നിരുന്നില്ല. ദൈവം എന്നോട് കാണിച്ച കരുണയ്ക്ക് പകരമായി ദൈവത്തൊടുള്ള എന്റെ സ്നേഹവും നന്ദിയും പ്രകടിപ്പിക്കുവാൻ വേണ്ടി ഞാന്‍ ഈ ജീവിതം സമര്‍പ്പിക്കുന്നു" അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇന്ന്‍ സ്വവര്‍ഗ്ഗഗ്ഗരതിയ്ക്ക് അടിമയായ അനേകം പേർക്കു മാനസാന്തരമുണ്ടാകന്‍ ഡാർരോ ശക്തമായി ഇന്ന്‍ പ്രവര്‍ത്തിക്കുന്നു. "കത്തോലിക്ക സഭയിലെയ്ക്കുള്ള എന്‍റെ മടക്കയാത്രയിൽ ആരും എന്നെ വ്യത്യസ്ഥനായി കാണുകയോ, പെരുമാറുകയോ ചെയ്‌തില്ല, പാപത്തില്‍ കഴിഞ്ഞവന്‍ എന്ന നിലയില്‍ എന്നെ നോക്കിയിട്ടുമില്ല, നാം എത്ര വലിയ പാപിയായാലും കത്തോലിക്ക സഭയിലൂടെ നമ്മുക്ക് എല്ലാവര്‍ക്കും ദൈവം സ്വാഗതമരുളുന്നു.
