India - 2025
ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേരളത്തിലെ എല്ലാ രൂപതകളും 31-3-16 വ്യാഴം പ്രാർത്ഥനാദിനമായി ആചരിക്കാൻ KCBC യുടെ ആഹ്വാനം
സ്വന്തം ലേഖകന്‍ 30-03-2016 - Wednesday
യെമനിൽ lSIS ഭീകരർ തട്ടികൊണ്ടു പോയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേരളത്തിലെ 31 രൂപതകളും 31-3-16 വ്യാഴം പ്രാർത്ഥനാദിനമായി ആചരിക്കാൻ KCBC ആഹ്വാനം ചെയ്തു. എല്ലാ കത്തോലിക്ക പള്ളികളിലും സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും പ്രത്യേക പ്രാർത്ഥനയും പരിശുദ്ധ കുർബാനക്കു മുൻപിൽ ആരാധനയും നടത്തണമെന്ന് KCBC പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ, വൈസ് പ്രസിഡൻറ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ എന്നിവര്‍ ആഹ്വാനം ചെയ്തു.
