India - 2026

കാനൻ ലോ സൊസൈറ്റിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു

പ്രവാചകശബ്ദം 26-07-2025 - Saturday

കാഞ്ഞിരപ്പള്ളി: ഓറിയന്‍റല്‍ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യ 35-ാമത് വാർഷിക സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി റവ. ഡോ. ജോർജ് തെക്കേക്കര, സെക്രട്ടറിയായി റവ. ഡോ. സെബാസ്റ്റ്യൻ പയ്യപ്പിള്ളി സിഎംഐ, വൈസ് പ്രസിഡന്റായി ഡോ. സിസ്റ്റർ ഡെൽന എംഎസ്എംഐ, ട്രഷററായി ഫാ. വർഗീസ് ചാമക്കാലായിൽ എന്നിവരെ തെരഞ്ഞെടുത്തു. അലക് വേലാച്ചേരിൽ, റവ. ഡോ. ജെയിംസ് പാമ്പാറ സിഎംഐ, സിസ്റ്റർ റോസ്‌മിൻ എസ്എച്ച് എന്നിവരാണ് കമ്മറ്റി അംഗങ്ങൾ. അമൽജ്യോതി കോളജിൽ സംഘടിപ്പിച്ച സമ്മേളനത്തില്‍ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ, പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, അമൽ ജ്യോതി ഡയറക്ടർ റവ. ഡോ. റോയ് പഴയപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »