News - 2025
നോര്‍വേയിലെ കത്തോലിക്കാ പുരോഹിതന്മാര് ഇനി വിവാഹങ്ങളില്‍ സിവില്‍ ഉദ്യോഗസ്ഥരായി വര്‍ത്തിക്കില്ല
സ്വന്തം ലേഖകന്‍ 25-04-2016 - Monday
നോര്‍വെയിലെ കത്തോലിക്കാ പുരോഹിതര്‍ ഇനിമുതല്‍ വിവാഹ വേളകളില്‍ സിവില്‍ ഉദ്യോഗസ്ഥരായി വര്‍ത്തിക്കില്ല എന്ന് ഓസ്ലോയിലെ മെത്രാനായ ബെന്റ് ഈഡ്സ്വിഗ് വ്യക്തമാക്കി.
നോര്‍വെയിലെ ആകെ ജനസംഖ്യയുടെ നാലില്‍ മൂന്നോളം വരുന്ന ലൂതറന്‍ സഭ ഈ അടുത്തകാലത്ത്, ഒരേ സ്വവർഗ്ഗ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്കുവാന് തീരുമാനിച്ചതിനേ തുടര്‍ന്ന് സിവില്‍ വിവാഹവും, ക്രിസ്തീയ വിവാഹങ്ങളും തമ്മിലുള്ള അന്തരം എപ്രകാരമാണ് ഊന്നിപറയേണ്ടതെന്ന കാര്യത്തെക്കുറിച്ച് ബെന്റ് ഈഡ്സ്വിഗ്, വത്തിക്കാനിലെ സഭാനേതൃത്വവുമായി കൂടിയാലോചന നടത്തിയിരുന്നു.
“രാഷ്ട്രീയക്കാര്‍ ഒരുപക്ഷേ സ്വവർഗ്ഗ വിവാഹങ്ങളെ തടയുന്ന കത്തോലിക്കാ സഭയുടെ വിരോധികളായി തീര്‍ന്നേക്കാം, അതുകൊണ്ട് ഞങ്ങളുടെ മുന്‍പിലുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കത്തോലിക്കാ പുരോഹിതര്‍ ഇനിമുതല്‍ വിവാഹ വേളകളില്‍ സിവില്‍ ഉദ്യോഗസ്ഥരായി വര്‍ത്തിക്കുന്നത് ഒഴിവാക്കുക എന്നതാണ്” എന്ന് മെത്രാനായ ഈഡ്സ്വിഗ് പറഞ്ഞു.
നിരവധി നോര്‍വേക്കാര്‍ സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ക്കുന്നവരാണ്. “വിവാഹത്തെക്കുറിച്ചുള്ള ക്രിസ്തീയ ധാരണകളെ മാത്രമല്ല, ചരിത്രപരമായും ആഗോളപരമായുള്ള കാഴ്ചപ്പാടിനേയുമാണ് ലൂതറന്‍ സിനഡിന്റെ തീരുമാനം തെറ്റിച്ചത്” ഈ തീരുമാനത്തെ എതിര്‍ക്കുന്ന പ്രോട്ടസ്റ്റന്റ് നേതാക്കളോട് യോജിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
