India - 2025
ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 92ാം ജന്മദിനം ആഘോഷിച്ചു
23-07-2020 - Thursday
പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 92ാം ജന്മദിനം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ആഘോഷിച്ചു. രാവിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് കാര്‍മികത്വം വഹിച്ചു. മാത്യൂസ് മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ അഫ്രേം, ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്താമാര്‍ സഹകാര്‍മികരായിരുന്നു. ശ്രേഷ്ഠ ബാവ ജന്മദിന കേക്ക് മുറിച്ചു.
സഭാ വൈദിക ട്രസ്റ്റി സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍എപ്പിസ്‌കോപ്പ, അല്‍മായ ട്രസ്റ്റി സി.കെ. ഷാജി ചൂണ്ടയില്‍, സെക്രട്ടറി പീറ്റര്‍ കെ. ഏലിയാസ് എന്നിവര്‍ പങ്കെടുത്തു. കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കമാണ്ടര്‍ പി.പി. തങ്കച്ചന്‍, സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍, പി. രാജീവ്, ടെല്‍ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, ആന്റണി ജോണ്‍ എംഎല്‍എ എന്നിവര്‍ ബാവായ്ക്ക് ആശംസകള്‍ നേര്‍ന്നു.
