Events - 2025

കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ ഒരുക്കുന്ന "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" അവധിക്കാല ഓൺലൈൻ ധ്യാനം ആഗസ്റ്റ് 24 മുതൽ 26 വരെ: രെജിസ്ട്രേഷൻ തുടരുന്നു

ബാബു ജോസഫ് 21-08-2020 - Friday

കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ നയിക്കുന്ന അവധിക്കാല ധ്യാനം 'സ്‌കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ' ഓഗസ്റ്റ് 24 മുതൽ 26 വരെ ഓൺലൈനിൽ സൂം ആപ്പ് വഴി നടക്കും. www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും. രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള കുട്ടികളുടെ ധ്യാനം. ഉച്ചയ്‌ക്ക് 1.30 മുതൽ 3 വരെയാണ് 13 വയസ്സുമുതൽ 17 വരെയുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക. കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ധ്യാനത്തിന്റെ ഭാഗമാകും.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് 07877508926.

More Archives >>

Page 1 of 40