Thursday Mirror - 2025

ഒരു ക്രിസ്ത്യാനി അറിഞ്ഞിരിക്കേണ്ട 34 കാര്യങ്ങൾ

അമൽ സാബു 09-06-2016 - Thursday

1. പ്രാര്‍ത്ഥന ഒരു മരുന്നാണ്.

2. സ്നേഹം രോഗം മാറ്റും വെറുപ്പ് രോഗം കൂട്ടും.

3. കൃത്യനിഷ്ഠ രോഗശാന്തി നൽകും

4. അമിതാഹാരം രോഗം വരുത്തും.

5. രാവിലെ ദിവ്യബലിയിൽ പങ്കെടുക്കുക. മനശാന്തി ലഭിക്കും.

6. ദിവ്യകാരുണ്യ സ്വീകരണം ശക്തിയുള്ള മരുന്നാണ്.

7. കൊന്ത ധരിക്കുക ശാന്തിയും സമാധാനവും ലഭിക്കും.

8. സുകൃതജപം മനസ്സിന്റെ മാലിന്യം മാറ്റും.

9. ഉപവാസം വിശുദ്ധീകരണ മരുന്നാണ്.

10. സ്തുതിച്ച് പ്രാർത്ഥിച്ചാൽ ബന്ധനങ്ങൾ അഴിയും.

11. ആശുപത്രിയിലെക്കാൾ കൂടുതൽ രോഗികൾ ധ്യാന മന്ദിരങ്ങളിൽ സുഖപ്പെടുന്നു.

12. ഒരു അദ്ധ്യായം ബൈബിൾ വായിക്കുക മനശാന്തി ലഭിക്കും.

13. പ്രാര്‍ത്ഥന തിന്മ തടുക്കാനുള്ള പരിചയാണ്.

14. കുരിശിന്റെ വഴി ദുഃഖം കുറയ്ക്കും ശക്തി കൂട്ടും.

15. കൊന്ത ചൊല്ലിയാൽ ആശ്വാസം ലഭിക്കും.

16. വേദനയുള്ള ഭാഗത്ത് കൈ വച്ച് പ്രാർത്ഥിക്കുക.

I7. ധ്യാനം കള്ളനെയും മദ്യപാനിയെയും നല്ലവനാക്കും.

18. കമ്പസാരം ആന്തരിക സൗഖ്യ മരുന്നാണ്.

19. ഏറ്റ് പറഞ്ഞാൽ സംഘർഷവും കുറ്റബോധവും മാറും.

20. വിശുദ്ധരുടെ ചരിത്രം നമ്മെ വിശുദ്ധരാക്കും.

21. ആദ്ധ്യാത്മിക മാസിക വിശുദ്ധിയിലേക്ക് നയിക്കും..

22. വണക്കമാസം നവീകരണ മാസമാണ്.

23. ഇടവക ധ്യാനം വീട്ടിലും നാട്ടിലും നന്മ വരുത്തും.

24. വാർഷിക ധ്യാനം ശക്തിയും മാറ്റവും നൽകും.

25. അര മണിക്കൂർ രാവിലെ ധ്യാനിച്ചാൽ ശാന്തത കൈവരും.

26. ത്രികാല ജപം ഈശ്വര സ്മരണ പുതുക്കും.

27. പള്ളി മണി ദൈവം വിളിക്കുന്ന ശബ്ദമാണ്.

28. ദേവാലയം ദൈവത്തിന്റെ ആലയമാണ്.

29. കുരിശിലെ യേശു ദുഃഖമകറ്റും കുരിശിനെ ഏറ്റെടുക്കും.

30. തിരി കത്തിച്ച് പ്രാർത്ഥിച്ചാൽ ശാന്തി ലഭിക്കും.

31. തീർത്ഥ ജലം വീടിനെ വിശുദ്ധീകരിക്കും.

32. പ്രാർത്ഥനാമുറി ഐക്യവും സ്നേഹവും വളർത്തും.

33. നേർച്ചയിട്ടാൽ മനസുഖം ലഭിക്കും.

34. കുടുംബം നല്ല ചിത്രങ്ങൾ കൊണ്ട് നിറക്കുക; ശാന്തി ലഭിക്കും.

35. നല്ല പ്രതിജ്ഞകൾ എഴുതി വയ്ക്കുക.